സംവിധായകന് ബി. ഉണ്ണികൃഷ്ണന്റെ പിറന്നാള്‍ ദിനമായിരുന്നു ഇന്ന്. പാലക്കാട്ട് ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന സിനിമയുടെ ലൊക്കേഷനില്‍വച്ചാണ് സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷമാക്കിയത്. ഷൂട്ടിംഗ് തുടങ്ങുന്നതിന് മുമ്പുതന്നെ കേക്ക് മുറിച്ച് ഉണ്ണികൃഷ്ണന് മധുരം നല്‍കിയത് മമ്മൂട്ടിയായിരുന്നു. തൊട്ടുപിന്നാലെ തിരക്കഥാകൃത്ത് ഉദയകൃഷ്ണന് ഉണ്ണികൃഷ്ണന് പൂച്ചെണ്ട് സമ്മാനിച്ചു. ആശ്ലേഷത്തോടെ ജന്മദിനം നേര്‍ന്നു. അമലാപോള്‍, പ്രൊഡക്ഷന്‍ കണ്ട്രോളര് ആരോമ മോഹന്‍, ക്യാമറാമാന് ഫൈസ് സിദ്ധിക്ക് തുടങ്ങിയവരും അദ്ദേഹത്തിന് ജന്മദിനാശംസകള് നേര്‍ന്നു. ജന്മദിനത്തിന്റെ ഭാഗമായി സെറ്റില്‍ പായസവും വിളമ്പി.
ധ്രുവത്തിലെ മമ്മൂക്കയെ പെട്ടെന്ന് ഓർത്തെടുക്കാൻ കഴിയുന്നത്
Recent Comments