ഇന്ത്യന്‍ വാഹന വിപണിയില്‍ വളരെ സുപ്രധാനമായ ഒരു മാറ്റമാണ് 2020 ഒക്ടോബര്‍ 1 മുതല്‍ വന്നുകഴിഞ്ഞിരിക്കുന്നത്. Ministry of Road Transport and Highways (MoRTH) പുറപ്പെടുവിച്ചിരിക്കുന്ന പുതിയ നിര്‍ദേശപ്രകാരം സ്പെയര്വീലുകള് ഇനിമുതല്‍ വാഹനത്തോടൊപ്പം (നിബന്ധനകള്‍ക്ക് വിധേയമായി) ഉണ്ടാവില്ല. പകരം പഞ്ചര്കിറ്റാണ് നല്‍കുന്നത്.
എല്ലാ വാഹനനിര്‍മാതാക്കളും tubeless ടയറുകളിലേക്കോ, റണ്‍ഫ്ളാറ്റ് ടയറുകളിലേക്കോ മാറിയ സാഹചര്യത്തിലാണ് പുതിയ തീരുമാനം. കൂടാതെ ഇലക്ട്രിക് വാഹനങ്ങളില്‍ ബാറ്ററി സ്ഥാപിക്കുവാന്‍ കൂടുതല്‍ സ്ഥലം ലഭ്യമാക്കുക എന്നൊരു ഉദ്ദേശവും ഈ നിര്‍ദേശത്തിന് പിന്നിലുണ്ട്.
Central Motor Vehicles Rules (CMVR) പ്രകാരം താഴെ പറയുന്ന നിബന്ധനകള്‍ പാലിച്ചാല്‍ മാത്രമേ വാഹന നിര്‍മാതാക്കള്‍ക്ക് സ്പെയര്‍ വീല്‍ ഒഴിവാക്കുവാന്‍ സാധിക്കുകയുള്ളു. അതെന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.
1. വാഹനത്തില്‍ ടയറിന്റെ എയര്‍ ഡിസ്പ്ലേ ചെയ്യുന്ന TPMS (Tyre Pressure Monitoring System) ഉണ്ടായിരിക്കണം.
2. ഡ്രൈവര്‍ അടക്കം 9 പേര് മാത്രം സഞ്ചരിക്കാന്‍ സാധിക്കുന്ന വാഹനം (M1 Category) ആയിരിക്കണം.
3. വാഹനത്തിന്റെ ഭാരം 3.5 ടണ്ണിനു മുകളില്‍ ആവാന്‍ പാടില്ല.
4. വാഹനത്തില്‍ Tubeless ടയറുകളായിരിക്കണം.
ഇനി എന്തൊക്കെയാണ് പഞ്ചര്‍കിറ്റ് അഥവാ ഇന്‍ഫ്ളേറ്റര്‍ കിറ്റിന്റെ പ്രയോജനങ്ങള്‍ എന്ന് നമുക്ക് നോക്കാം.
ടയര്‍ പഞ്ചര്‍ ആകുന്ന സന്ദര്‍ഭങ്ങളില്‍ വാഹനത്തിലെ 12 സോക്കറ്റ് ഉപയോഗിച്ച് ടയറില്‍ എയര്‍ നിറക്കാനും പഞ്ചര്സീലെന്റ് ടയറില്‍ നിറച്ച് പഞ്ചര്‍ തടയാനും പഞ്ചര്‍കിറ്റ് കൊണ്ട് സാധിക്കും. അതുകൊണ്ടുതന്നെ അത്യാവശ്യ ഘട്ടങ്ങളില്‍ വളരെ സഹായകരമായ ഒരു ഉപകരണമാണ് പഞ്ചര്കിറ്റുകള്.
Recent Comments