മലയാളസിനിമയിലെ നിര്‍മ്മാണ നിര്‍വാഹകരുടെ ട്രേഡ് യൂണിയനായ ഫെഫ്ക പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്സ് യൂണിയന്റെ 2022-2024 ഭരണ സമിതി തെരെഞ്ഞെടുപ്പിന് വേണ്ടി പ്രസിദ്ധികരിച്ച അന്തിമ വോട്ടര്‍ പട്ടികയില്‍ വന്‍ ക്രമക്കേടെന്ന് ആരോപിച്ച് നല്കിയ കേസ് പരിഗണിച്ച ഹൈക്കോടതി ജില്ലാ ലേബര്‍ ഓഫീസറോട് വിശദീകരണം തേടി.
വോട്ടര്‍ പട്ടികയിലെ 273 പേരില്‍ 160 പേരെ വാര്‍ഷിക വരിസംഖ്യ അടയ്ക്കാതെ തന്നെ അന്തിമ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കേസ് നല്‍കിയത്. യൂണിയന് അംഗങ്ങളും തെരെഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളുമായ കണ്ണന് പട്ടാമ്പി, ഗിരീഷ്ബാബു എന്നിവര്‍ ചേര്‍ന്നാണ് കേസ് നല്‍കിയത്.
Read Also
ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന് ഫെഫ്ക പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്സ് യൂണിയന് സെക്രട്ടറി ഷാജി പട്ടികര 2022ലെ തെരഞ്ഞെടുപ്പു വരണാധികാരി അഡ്വ.TB മിനി, എറണാകുളം ജില്ലാ ലേബര്‍ ഓഫീസര്‍ എന്നിവരെ എതിര് കക്ഷികളാക്കിയാണ് കേസ് ഫയല്‍ ചെയ്തത്. ഈ മാസം 19ന് കേസ് വീണ്ടും പരിഗണിക്കും. അന്ന് ലേബര്‍ ഓഫീസര്‍ ഹൈക്കോടതിയില്‍ വിശദീകരണം നല്‍കണം. കോടതിയില്‍നിന്ന് പ്രതികൂലമായ വിധിയാണ് ഉണ്ടാകുന്നതെങ്കില്‍ 20-ാം തീയതി നടക്കുന്ന പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്സ് യൂണിയന് തെരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിലാകും.
Read Also
നിലവില്‍ ലേബര്‍ ഓഫീസര്‍ക്ക് ഇലക്ഷന് റദ്ദ് ചെയ്യാന്‍ അധികാരമില്ല. എന്നാല്‍ സംഘടനയുടെ ബൈലോ പ്രകാരമല്ല തെരഞ്ഞെടുപ്പ് നടക്കുന്നതെങ്കില്‍ രജിസ്ട്രേഷന് റദ്ദ് ചെയ്യാന്‍ അവര്‍ക്ക് നിയമപരമായ അധികാരമുണ്ട്.
Recent Comments