സെക്ഷന്‍ 306 IPC എന്ന ചലച്ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയത് കഴിഞ്ഞ ദിവസമാണ്. മഞ്ജുവാര്യരും ധ്യാന്‍ ശ്രീനിവാസനും ചേര്‍ന്നാണ് തങ്ങളുടെ സോഷ്യല്‍മീഡിയ പേജ് വഴി ട്രെയിലര്‍ പുറത്ത് വിട്ടത്. വന്‍ സ്വീകരണമാണ് ട്രെയിലറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
നവാഗതനായ ശ്രീനാഥ് ശിവയാണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്. വി.എച്ച്. ദിഹാര്‍ തിരക്കഥയും സംഭാഷണവുമെഴുതുന്നു. സമകാലീന പ്രസക്തിയുള്ള ഒരു വിഷയമാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്.
മേലെപ്പാട്ട് അശ്വതി എന്ന യുവ എഴുത്തുകാരി മരണപ്പെടാനുണ്ടായ കാരണവും അതിന്റെ പിന്നാമ്പുറ കഥകള്‍ തേടിയുള്ള അന്വേഷണവും അതിന്മേല് കോടതി നടത്തുന്ന നിരീക്ഷണവുമൊക്കെയാണ് ചിത്രത്തിന്റെ കഥാതന്തു. മതപരവും ജാതിപരമായ വിഷയങ്ങളില്‍ കോടതിയുടെ നിരീക്ഷണങ്ങള്‍ സമകാലീന രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഏറെ ശ്രദ്ധേയമാകും. തിറ എന്ന കലാരൂപത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ആദ്യ മലയാള ചിത്രംകൂടിയാണ് സെക്ഷന്‍ 306 IPC.
രാഹുല്‍ മാധവും രഞ്ജിപണിക്കരും മുഖ്യ കഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ ശാന്തികൃഷ്ണ, ജയരാജ് വാര്യര്‍, മനുരാജ്, കലാഭവന്‍ റഹ്മാന്, മെറിന് മൈക്കിള്‍, ശ്രീജിത്ത് വര്‍മ്മ, സാവിത്രി ശ്രീധരന്, രഞ്ജിനി മേനോന് തുടങ്ങിയവരും വേഷമിടുന്നു. ശിവകാമിയാണ് നായിക.
കൈതപ്രം വിശ്വനാഥന് നമ്പൂതിരി മരണപ്പെടുന്നതിന് മുമ്പ് സംഗീതം നിര്‍വ്വഹിച്ച ചിത്രം കൂടിയാണിത്. പി. ജയചന്ദ്രനാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. വിശ്വനാഥന് നമ്പൂതിരിയുടെ വിയോഗത്തെ തുടര്‍ന്ന് സംഗീത വിഭാഗത്തിന്റെ ചുമതല ഏറ്റെടുത്തത് ദീപാങ്കുരനും (കൈത്രപ്രം ദാമോദരന്‍ നമ്പൂതിരിയുടെ മകന്) വിദ്യാധരന് മാസ്റ്ററുമാണ്. വിദ്യാധരന് മാസ്റ്ററും ഇതിലൊരു ഗാനം ആലപിച്ചിട്ടുണ്ട്. ചിത്രയാണ് ഗായിക. ബിജിപാല്‍ പശ്ചാത്തല സംഗീതം ഒരുക്കുന്നു. പ്രശാന്ത് നായരാണ് ക്യാമറാമാന്.
ശ്രീവര്‍മ്മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീജിത്ത് വര്‍മ്മ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയായി വരുന്നു. ചിത്രം സെപ്തംബര്‍ അവസാനം തീയേറ്ററില്‍ പ്രദര്‍ശനത്തിനെത്തും.
Recent Comments