ചിമ്പുവിനെ കേന്ദ്രകഥാപാത്രമാക്കി ഗൗതം വാസുദേവ് മേനോന് സംവിധാനം ചെയ്യുന്ന വെന്തു തനിന്തത് കാട് എന്ന ചലച്ചിത്രത്തിന്റെ അവസാന ഷെഡ്യൂളില്‍ പങ്കെടുക്കാന്‍ നീരജ് മാധവ് ആഗസ്റ്റ് 21 ലഖ്നൗവിലേയ്ക്ക് തിരിക്കും. നീരജും ഈ ചിത്രത്തില്‍ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അഞ്ച് ദിവസത്തെ ഷൂട്ടാണ് ലഖ്നൗവില്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്. മടങ്ങി എത്തിയാലുടന്‍ നീരജ് തന്റെ പുതിയ മലയാളചിത്രമായ ആര്.ഡി.എക്സില്‍ ജോയിന്‍ ചെയ്യും.
സെപ്തംബര്‍ 15 നാണ് വെന്തു തനിന്തത് കാട് പ്രദര്‍ശനത്തിനെത്തുന്നത്. ഇതിന് മുന്നോടിയായി സെപ്തംബര്‍ 2 ന് ചെന്നൈയില്‍ ഓഡിയോ ലോഞ്ച് നടക്കും. എ.ആര്. റഹ്മാനാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. എ.ആര്. റഹ്മാന് അടക്കമുള്ളവര്‍ ചടങ്ങിന് എത്തും. ചിമ്പുവിനെ കൂടാതെ സിദ്ദി ഇദ്നാനി, രാധിക ശരത് കുമാര്‍, സിദ്ധിക്ക് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
Recent Comments