ഉര്‍വ്വശി തീയേറ്റേഴ്സിന്റെ ബാനറില്‍ സന്ദീപ് സേനന് നിര്‍മ്മിക്കുന്ന വിലായത്ത് ബുദ്ധയുടെ ഷൂട്ടിംഗ് ഒക്ടോബര്‍ ആദ്യം ഇടുക്കിയില്‍ ആരംഭിക്കും. ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം സന്ദീപ് തന്നെയാണ് കാന്‍ ചാനലിനോട് പങ്കുവച്ചത്. ഉര്‍വ്വശി തീയേറ്റേഴ്സ് നിര്‍മ്മിക്കുന്ന എട്ടാമത്തെ ചിത്രംകൂടിയാണിത്.
പൃഥ്വിരാജാണ് വിലായത്ത് ബുദ്ധയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സംവിധായകന് സച്ചിയുടെയും പൃഥ്വിരാജിന്റെയും സിനിമകളില്‍ അസോസിയേറ്റായി പ്രവര്‍ത്തിച്ചിട്ടുള്ള ജയന് നമ്പ്യാര്‍ ആണ് സംവിധായകന്. നിലവില്‍ ഷാജികൈലാസ് ചിത്രമായ കാപ്പയുടെയും തെലുങ്ക് ചിത്രമായ സലാറിന്റെയും ഷെഡ്യൂളുകള്‍ പൂര്‍ത്തിയാക്കി പൃഥ്വി വിലായത്ത് ബുദ്ധയില്‍ ജോയിന്‍ ചെയ്യും. ഇടുക്കിക്ക് പുറമെ മറയൂരാണ് ചിത്രത്തിന്റെ മറ്റൊരു ലൊക്കേഷന്‍.
ഇന്ദുഗോപന്റെ പ്രശസ്തമായ നോവലാണ് വിലായത്ത് ബുദ്ധ. ഈ നോവലിനെ അധീകരിച്ചാണ് ചിത്രം ഒരുങ്ങുന്നത്. ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേര്‍ന്നാണ് തിരക്കഥ എഴുതുന്നത്.
ഷമ്മി തിലകനും അനു മോഹനുമാണ് വിലായത്ത് ബുദ്ധയിലേയ്ക്ക് ഇതിനോടകം കാസ്റ്റ് ചെയ്യപ്പെട്ട മറ്റു താരങ്ങള്‍. അരവിന്ദ് കശ്യപാണ് ഛായാഗ്രാഹകന്‍. താരങ്ങളെയും സാങ്കേതിക പ്രവര്‍ത്തകരെയും കണ്ടെത്തി വരുന്നതേയുള്ളൂ. സന്ദീപ് സേനന്റെ അനുജന് കൂടിയായ സംഗീത് സേനനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.
Recent Comments