സ്വന്തമായി ഒരു വേദി ലഭിക്കാത്തതും അവഗണിക്കപ്പെടുന്നതുമായ കലാകാരന്മാര്ക്കായി ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് ആരംഭിച്ചിരിക്കുന്ന ഒരു കമ്മ്യൂണിറ്റി ഫോര്‍ ഹാപ്പിനെസ്സാണ് ദുല്‍ഖര്‍ സല്മാന് ഫാമിലി. കൊച്ചിയില്‍വെച്ചു നടന്ന ചടങ്ങില്‍ ഔദ്യോഗികമായി രൂപം കൊണ്ട കമ്മ്യൂണിറ്റിയില്‍ സണ്ണി വെയ്ന്‍, സാനിയ ഇയ്യപ്പന്‍, ബ്ലെസ്ലി, നിത്യ മാമന്, രാജേഷ് കേശവ്, ബാദുഷ, തുടങ്ങി നിരവധി പേര് അംഗങ്ങളായിട്ടുണ്ട്. പതിനായിരം കലാകാരന്മാര്ക്ക് മാത്രമാണ് ഇതില്‍ അംഗത്വം നല്‍കുന്നത്.
ഇരുന്നൂറ് വര്‍ഷത്തോളമായി അവഗണിക്കപ്പെടുന്ന അയ്യന്തോള്‍ ദേശത്തെ പുലികളെ ഗോള്‍ഡന്‍ മെമ്പര്‍ഷിപ്പ് നല്കി കമ്മ്യൂണിറ്റിയുടെ ഭാഗമാക്കിയിരിക്കുകയാണ് ഇപ്പോള്‍. അയ്യന്തോള്‍ ദേശം പുലിക്കളി സംഘാടകസമിതിയുടെ പബ്ലിസിറ്റി കണ്‍വീനര്‍ കൃഷ്ണപ്രസാദ്, പ്രസിഡണ്ട് രാധാകൃഷ്ണന് മൂകാംബിക, സെക്രട്ടറി ശ്രീകൃഷ്ണന്, വൈസ് പ്രസിഡന്റ് Rtd. DYSP. രാമചന്ദ്രന് ആലപ്പാട്, വേഫാറര്‍ ഫിലിംസിന്റെ CEO ബിപിന്‍ പെരുമ്പിള്ളി, സംവിധായകന് ടോം ഇമ്മട്ടി, വൈസ് പ്രസിഡണ്ടുമാരായ ഷാജി ഗോവിന്ദ്, കരാട്ട് ഉണ്ണികൃഷ്ണന്, ട്രഷറര്‍ സുരേഷ് ജേക്കബ് എന്നിവരടക്കം നൂറോളം പേര് ചടങ്ങില്‍ പങ്കെടുത്തു.
ഇതിന് പുറമേ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും കമ്മ്യൂണിറ്റി ഫോര്‍ ഹാപ്പിനെസ്സ് പ്രാധാന്യം കൊടുക്കുന്നുണ്ട്. കലാപരമായി പെര്‍ഫോമന്‍സ് ചെയ്യുക, ചിരിപ്പിക്കുക എന്നിവയാണ് കമ്മ്യൂണിറ്റിയില്‍ അംഗത്വം ലഭിക്കുവാനുള്ള മാനദണ്ഡങ്ങള്‍. കലാകാരന്മാര്ക്ക് മാത്രമാണ് അംഗത്വം നല്‍കുന്നത്.
Recent Comments