മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുമായി ഇടഞ്ഞ നടന് തിലകനോട് താന്‍ ചെയ്തത് വലിയ തെറ്റായിപ്പോയെന്ന് നടന് സിദ്ദിഖ്. ചെയ്ത തെറ്റിനെക്കുറിച്ചോര്‍ത്ത് പശ്ചാത്തപിക്കുകയും തിലകന് ചേട്ടനോട് മാപ്പ് പറയുകയും ചെയ്തിട്ടുണ്ട്. അത്രയധികം ആത്മബന്ധമുണ്ടായിരുന്ന കലാകാരനോട് കയര്‍ക്കേണ്ട വന്ന സാഹചര്യത്തെക്കുറിച്ച് കാന്‍ ചാനല്സിനോട് സംസാരിക്കുകയായിരുന്നു സിദ്ദിഖ്
അമ്മയിലെ ചില അംഗങ്ങള്‍ക്കെതിരെ തിലകന് ചേട്ടന് വ്യക്തിപരമായ ആക്ഷേപങ്ങള്‍ ഉന്നയിച്ചുകൊണ്ടിരുന്ന കാലമായിരുന്നു അത്. അന്ന് സംഘടനയുടെ ഭാഗത്തുനിന്നുകൊണ്ട് ഞാന്‍ തിലകന് ചേട്ടനെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചു. അദ്ദേഹവുമായി വളരെ അടുപ്പമുണ്ടായിരുന്ന ആളാണ് ഞാന്‍. എന്നിട്ടും ഞാന്‍ കയര്‍ത്തുസംസാരിച്ചു. അത് തെറ്റാണെന്ന് പിന്നീട് ബോധ്യമായി. അന്ന് ഞാന്‍ അത്രകണ്ട് ക്ഷോഭിക്കേണ്ട കാര്യമില്ലായിരുന്നു. അക്കാലത്ത് പലരും തിലകന് ചേട്ടനെതിരെ രൂക്ഷമായി സംസാരിച്ചിരുന്നു. പക്ഷേ, എന്റെ പ്രതികരണമാണ് തിലകന് ചേട്ടനെ ഏറെ വേദനിപ്പിച്ചത്. ഇക്കാര്യം അദ്ദേഹത്തിന്റെ മകള്‍ പിന്നീട് ഒരിക്കല്‍ എന്നോട് പറയുകയുണ്ടായി. പക്ഷേ, അന്ന് തിലകന് ചേട്ടനോട് മാപ്പ് പറയാന്‍ ഭയമായിരുന്നു.
ഒരിക്കല്‍ ഞാനും നവ്യാനായരും തിലകന് ചേട്ടനോടൊത്ത് ഒരു ചാനല്‍ പരിപാടിയില്‍ ജഡ്ജ് ആയി പങ്കെടുത്തു. അന്ന് പരിപാടിക്കിടെ ഞാന്‍ നടത്തിയ വിധിനിര്‍ണ്ണയത്തെ തിലകന് ചേട്ടന് സര്‍വ്വാത്മനാ സ്വാഗതം ചെയ്തു. അപ്പോള്‍ ഒരു ധൈര്യമായി. അന്ന് ഞാന്‍ രണ്ടും കല്‍പ്പിച്ച് അദ്ദേഹത്തോട് സംസാരിക്കാന്‍ തീരുമാനിച്ചു. എന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റ് ഞാന്‍ ഏറ്റുപറഞ്ഞു. അദ്ദേഹം എന്നോട് ക്ഷമിച്ചു. കാലങ്ങള്‍ക്കിപ്പുറവും അന്ന് ഞാന്‍ തിലകന് ചേട്ടനോട് ചെയ്ത തെറ്റിനെക്കുറിച്ചോര്‍ത്ത് പശ്ചാത്തപിക്കുന്നു – സിദ്ദിഖ് പറഞ്ഞു.
Recent Comments