മോഹന്‍ലാല്‍ മാതാപിതാക്കളുടെ പേരില്‍ ആരംഭിച്ചതാണ് വിശ്വശാന്തി ഫൗണ്ടേഷന്. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നിരവധി ജീവകാരുണ്യ സേവനപ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. കഴിഞ്ഞ വര്‍ഷം മുതല്‍ വിശ്വശാന്തി ഫൗണ്ടേഷനും ടാറ്റ എലക്സിയും ചേര്‍ന്ന് സ്കോളര്‍ഷിപ്പ് പദ്ധതിയും നടപ്പിലാക്കി. വിശ്വശാന്തി ടാറ്റ എലക്സി ശിക്ഷ സ്കോളര്‍ഷിപ്പ് എന്നാണ് പദ്ധതിയുടെ പേര്. ഈ പദ്ധതിയുടെ ഭാഗമായി കേരളത്തിലെ 13 പോളിടെക്നിക് കോളേജില്‍ പഠിക്കുന്ന നൂറ് കുട്ടികളെയാണ് തെരഞ്ഞെടുത്തത്. അവരുടെ അദ്ധ്യയനവര്‍ഷത്തേക്കുള്ള ഫീസും മെന്റര്‍ഷിപ്പും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും നല്കി. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കിയ നൂറ് പേരില്‍ 60 പേര്‍ക്ക് ജോലിയും ലഭിച്ചു. കഴിഞ്ഞ ദിവസം എളമക്കര ഭാസ്കരിയം കണ്വെന്ഷന് സെന്ററില്‍വച്ച് നടന്ന ചടങ്ങില്‍ ഈ ഉദ്യോഗാര്‍ത്ഥികളെ നടന് മോഹന്‍ലാല്‍ അനുമോദിച്ചു. വരുംവര്‍ഷം 180 വിദ്യാര്‍ത്ഥികളെ ഈ പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്ത് പഠിപ്പിക്കുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.
വിശ്വശാന്തി ഫൗണ്ടേഷന് മാനേജിംഗ് ഡയറക്ടര്‍ ഡോ. വി. നാരായണന്, ടാറ്റ എലക്സി സെന്റര്‍ ഹെഡ് ശ്രീകുമാര്‍, വിശ്വശാന്തി ഡയറക്ടര്‍മാരായ കൃഷ്ണകുമാര്‍, സജീവ് സോമന്, സ്മിതാനായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Recent Comments