ഗുരു സോമസുന്ദരം, ജിനു ജോസഫ്, ഗോവിന്ദ് പത്മസൂര്യ, ശ്രുതി രാമചന്ദ്രന്, ശ്രിന്ദ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജേഷ് കെ. രാമന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നീരജ’. ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജില്‍ വെച്ച് നടന്നു.
സൂരജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീമതി ഉമ, രമേഷ് റെഡ്ഡി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് രാഗേഷ് നാരായണനാണ്. കന്നഡ നിര്‍മ്മാതാവ് രമേഷ് റെഡ്ഡിയുടെ ആദ്യ മലയാളചിത്രമാണിത്.
കലേഷ് രാമാനന്ദ്, രഘുനാഥ് പലേരി, അഭിജ ശിവകല, കോട്ടയം രമേഷ്,സന്തോഷ് കീഴാറ്റൂര്‍, ശ്രുതി രജനീകാന്ത്, സ്മിനു സിജോ, സജിന്‍ ചെറുകയില്‍ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
എഡിറ്റിംഗ് അയൂബ് ഖാന്, സംഗീതം സച്ചിന് ശങ്കര്‍ മന്നത്ത്, കല മനു ജഗത്, മേക്കപ്പ് പ്രദീപ് ഗോപാലകൃഷ്ണന്, കോസ്റ്റ്യൂം ബ്യൂസി ബേബി ജോണ്‍, പ്രൊഡക്ഷന്‍ കണ്ട്രോളര് സജീവ് ചന്തിരൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അഭി ആനന്ദ്, അസോസിയേറ്റ് ഡയറക്ടര്‍ നിധീഷ് ഇരിട്ടി, രാഹുല്‍ കൃഷ്ണ, അസിസ്റ്റന്റ് ഡയറക്ടര്‍ യദോകൃഷ്ണ, ദേയകുമാര്‍, കാവ്യ തമ്പി. പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് സജി പുതുപ്പള്ളി, സ്റ്റില്‍സ് രാകേഷ് നായര്‍, പിആര്‍ഒ എഎസ് ദിനേശ്.
Recent Comments