ബോബി സിംഹ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘രാവണ കല്യാണം’ എന്ന ചിത്രത്തിന് ഹൈദരാബാദില്‍ തുടക്കമായി. ഈ ചിത്രത്തിലൂടെ പാന്‍ ഇന്ത്യയില്‍ അരങ്ങേറ്റം കുറിക്കുക കൂടിയാണ് ബോബി സിംഹ. ചിത്രത്തില്‍ സന്ദീപ് മാധവ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജെ.വി. മധു കിരണ്‍ ആണ് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഹൈദരാബാദില്‍വെച്ച് നടന്ന ചടങ്ങില്‍ എല്ലാ വിശിഷ്ടാതിഥികളുടെ പിന്തുണയോടെ രാവണ കല്യാണം ആരംഭിച്ചു. ചിത്രത്തിന്റെ തിരക്കഥ നിര്‍മ്മാതാക്കള്‍ക്ക് കൈമാറികൊണ്ട് സ്റ്റാര്‍ ഡയറക്ടര്‍ വി വി വിനായക് ആദ്യ ഷോട്ടും സംവിധാനവും നിര്‍വ്വഹിച്ചു. സത്യദേവ് ക്യാമറ സ്വിച്ച് ഓണ്‍ ചെയ്യുകയും അര്ജുന് സിംഹ ക്ലാപ്പ് ബോര്‍ഡ് അടിക്കുകയും ചെയ്തു. സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും.
‘വളരെ രസകരമായ രീതിയില്‍ കഥ പറയുന്ന ചിത്രമാണ് രാവണ കല്യാണം. മാത്രമല്ല, രാധന്റെ സംഗീതം സിനിമയുടെ മറ്റൊരു വലിയ മുതല്‍ക്കൂട്ടാണ്. സിദ്ധാം മനോഹറിന്റെ ദൃശ്യങ്ങള്‍ എനിക്ക് വളരെ ഇഷ്ടമാണ്. ഈ സിനിമയ്ക്ക് വേണ്ടിയുള്ള അദ്ദേഹത്തിന്റെ ഛായാഗ്രഹണം അതിശയിപ്പിക്കുന്നതാണ്. ശരത് രവി, ശത്രു, രാജേന്ദ്ര പ്രസാദ് തുടങ്ങിയ പരിചയ സമ്പന്നരായ അഭിനേതാക്കളാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കഥ കേട്ടപ്പോള്‍ എനിക്കുണ്ടായ ആവേശം പോലെ തന്നെ ഈ സിനിമ കാണുമ്പോള്‍ പ്രേക്ഷകരും ആകാംക്ഷാഭരിതരാകും.’ സിംഹ പറഞ്ഞു.
ഒരു ആക്ഷന്‍ എന്റര്‍ടെയിനറാണ് രാവണ കല്യാണം. എംഎഫ്എഫ് മുദ്രയുടെ ഫിലിം ഫാക്ടറി ബാനറുകളില്‍ ഹാല്‍സിയോണ്‍ മൂവീസിന് കീഴില്‍ സുരപനേനി അരുണ്‍ കുമാറും രശ്മി സിംഹയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദീപ്സികയും റീത്തു ഗായത്രിയുമാണ് നായികമാര്‍. നടന് നടകിരീതി രാജേന്ദ്ര പ്രസാദും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ശ്രീകാന്ത് പട്നായിക് ആര് എഡിറ്റിംഗും ദേവ കലാസംവിധാനവും നിര്‍വ്വഹിക്കുന്നു. പാന്‍-ഇന്ത്യ തലത്തിലാണ് രാവണ കല്യാണം ഒരുങ്ങുന്നതെന്ന് സംവിധായകന് ജെ വി മധു കിരണ്‍ പറഞ്ഞു. തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ ഭാഷകളില്‍ ഒരേ സമയം രാവണ കല്യാണം റിലീസ് ചെയ്യും. പിആര്‍ഒ ശബരി.
Recent Comments