സെപ്തംബര്‍ 11, അപര്‍ണ ബാലമുരളിയുടെ ജന്മദിനമാണ്. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കാപ്പയുടെ സെറ്റിലായിരുന്നു അപര്‍ണ. ശംഖുമുഖം കടപ്പുറത്തിനടുത്തുള്ള ഒരു വീട്ടില്‍വച്ചായിരുന്നു ഷൂട്ടിംഗ്. ചിത്രത്തില്‍ പൃഥ്വരാജിന്റെ ജോഡിയായിട്ടാണ് അപര്‍ണ അഭിനയിക്കുന്നത്.
അപര്‍ണയുടെ ജന്മദിവസം ആണെന്ന് അറിഞ്ഞതോടെ നിര്‍മ്മാതാക്കളായ ജിനുവിന്റെയും ഡോള്‍വിന്റെയും നേതൃത്വത്തില്‍ ജന്മദിന ആഘോഷങ്ങള്‍ ഒരുക്കിയിരുന്നു. കേക്ക് മുറിച്ചാണ് അപര്‍ണ സെറ്റിലുള്ളവര്‍ക്കൊപ്പം ജന്മദിനം ആഘോഷിച്ചത്. ഉച്ചയ്ക്ക് പിറന്നാള്‍ സദ്യയും ഉണ്ടായിരുന്നു.
സുററൈ പോട്ര് എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയശേഷം അപര്‍ണ അഭിനയിക്കുന്ന ചിത്രംകൂടിയാണ് കാപ്പ. ചിത്രത്തിലെ ഈ വേഷം ആദ്യം ചെയ്യാനിരുന്നത് മഞ്ജു വാര്യരായിരുന്നു. ഡേറ്റ് ക്ലാഷിനെത്തുടര്ന്നാണ് അപര്‍ണയുടെ രംഗപ്രവേശം.
Recent Comments