വടചെന്നൈ, അസുരന് എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം വിജയ് സേതുപതിയെയും സൂരിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി വെട്രിമാരന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വിടുതലൈ’. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കൈവിലങ്ങുമായി വിജയ് സേതുപതിയും തോക്കേന്തി പട്ടാളവേഷത്തില്‍ സൂരിയുമാണ് പോസ്റ്ററില്‍ ഉണ്ടായിരുന്നത്. നെഗറ്റീവ് ഷെയ്ഡ് ഉള്ള കഥാപാത്രത്തെയാണ് വിജയ് സേതുപതി അവതരിപ്പിക്കുന്നത്. ആക്ഷന്‍ ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിലെ സൂരി – വിജയ് സേതുപതി കോമ്പോയുടെ ഡ്രോപ്പിംഗ് ആക്ഷന്‍സ് സീനുകള്‍ കൊടൈക്കനാലില്‍ ആണ് ചിത്രീകരിച്ചിരിക്കുന്നത്.
ആര് എസ് ഇന്‍ഫോടെയ്ന്‍മെന്റ് എന്ന ബാനറില്‍ എല്‍റെഡ് കുമാര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം സത്യമംഗലം കാടുകളിലായിരുന്നു നടന്നത്. വൈദ്യുതിയും ടെലികമ്മ്യൂണിക്കേഷനും ഇല്ലാത്ത പശ്ചിമഘട്ടത്തിലെ നിബിഡ വനങ്ങളിലുടനീളം ‘വിടു തലൈ’യുടെ ചിത്രീകരണം നടക്കുന്ന ഘട്ടത്തില്‍ വിജയ് സേതുപതി, വെട്രിമാരന്, സൂരി, ഭവാനി ശ്രെ എന്നിവരും ഒപ്പം മുഴുവന്‍ ഗോത്രവര്‍ഗ്ഗക്കാരും ഒന്നിച്ച് താമസിച്ചാണ് രംഗങ്ങള്‍ ചിത്രീകരിച്ചത്. നേരത്തെ അണിയറപ്രവര്‍ത്തകര്‍ സൂചിപ്പിച്ചതുപോലെ തന്നെ രണ്ട് ഭാഗങ്ങള്‍ ആയിട്ടാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.. പീറ്റര്‍ ഹെയ്നാണ് ആക്ഷന്‍ സീക്വന്‍സ് കോറിയോഗ്രാഫി ചെയ്യുന്നത്.
വിജയ് സേതുപതി, സൂരി എന്നിവര്‍ക്ക് പുറമെ ഭവാനി ശ്രെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്, രാജീവ് മേനോന്, ചേതന്‍ തുടങ്ങി നിരവധി പ്രമുഖ അഭിനേതാക്കളും ഈ ചിത്രത്തിന്റെ ഭാഗമാണ്. വേല്‍രാജ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. എഡിറ്റര്‍-ആര് രാമര്‍, കല-ജാക്കി. ഇളയരാജയുടേതാണ് സംഗീതം. ഇതാദ്യമായാണ് വെട്രിമാരന് ചിത്രത്തിന് ഇളയരാജ സംഗീതം നല്‍കുന്നത്. പിആര്‍ഒ എ,എസ്. ദിനേശ്, ശബരി.
Recent Comments