ഇരട്ട സംവിധായകരെയും തിരക്കഥാകൃത്തുക്കളെയും മലയാളസിനിമ ഏറെ കണ്ടിട്ടുള്ളതാണ്. സിദ്ധിക്ക്- ലാല്‍, റാഫി- മെക്കാര്‍ട്ടിന്‍, സിബി- ഉദയന്‍, സച്ചി- സേതു, ബോബി- സഞ്ജയ് അങ്ങനെ പോകുന്ന ആ നിര. ഇവരില്‍ ബോബി സഞ്ജയ് ഒഴിച്ച് മറ്റുള്ളവരെല്ലാം വഴിപിരിഞ്ഞു എന്നുള്ളതും യാഥാര്‍ത്ഥ്യമാണ്. ഇപ്പോഴിതാ മറ്റൊരു കൂട്ടുകെട്ടും മലയാളസിനിമയില്‍ ഒരുങ്ങുന്നു. രണ്ടല്ല, മൂന്ന് പേരാണ് ഒരു സിനിമയ്ക്കുവേണ്ടി ഒരുമിക്കുന്നത്. സംവിധാനം ജയഹരി ബിനോയ് ബോസ് എന്നാണ് ടൈറ്റില്‍ കാര്‍ഡില്‍ വച്ചിട്ടുള്ളതെങ്കിലും ജയഹരിയും ബിനോയും ബോസും മൂന്നുപേരാണ്.
എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വി.ജെ. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്, വി.ജെ. ഫിലിം ഹൗസ് എന്ന പേരില്‍ ഒരു പുതിയ നിര്‍മ്മാണക്കമ്പനി ആരംഭിച്ചിരിക്കുന്നു. ഈ ബാനറില്‍ ഒരുങ്ങുന്ന ആദ്യ ചിത്രമാണ് ‘എല്ലാം പറഞ്ഞപോലെ.’ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് പഠിച്ചിറങ്ങിയവരെ ഉള്‍പ്പെടുത്തിയാണ് പുതിയ ചിത്രം അണിയിച്ചൊരുക്കുന്നതും. അതിന്റെ ചുമതലയാണ് ഇപ്പോള്‍ ജയഹരി ബിനോയ് ബോസിലേയ്ക്ക് വന്നുചേര്‍ന്നിരിക്കുന്നത്. ചിത്രത്തിലെ താരനിരക്കാരും പുതുമുഖങ്ങളാണ്. ചിത്രത്തിനുവേണ്ടി കഥയെഴുതുന്നത് സന്തോഷ് വിശ്വനാഥാണ്. വണ്‍ എന്ന ചലച്ചിത്രത്തിന്റെ സംവിധായകനാണ് സന്തോഷ് വിശ്വനാഥ്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ വര്‍ഷം അവസാനം നടക്കും.
ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് കൊച്ചിയില്‍ നടന്നു. എന്‍.എം. ബാദുഷയാണ് ടൈറ്റില്ലോഞ്ച് നിര്‍വ്വഹിച്ചത്. ഹൈബി ഈഡന് എം.പി. ഭദ്രദീപം കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. സഞ്ജയ് പടിയൂരാണ് പ്രൊഡക്ഷന്‍ കണ്ട്രോളര്.
Recent Comments