പകല്‍പ്പൂരം, വാല്‍ക്കണ്ണാടി, ഇവര്‍, ചന്ദ്രോത്സവം, ലങ്ക, കുരുക്ഷേത്ര, ഏപ്രില്‍ ഫൂള്‍, അന്ധേരി എന്നീ ചിത്രങ്ങള്‍ മലയാളത്തിന് സമ്മാനിച്ച ദാമര്‍ സിനിമയും നിര്‍മ്മാതാവ് സന്തോഷ് ദാമോദരനും നിര്‍മ്മാണരംഗത്ത് വീണ്ടും സജീവമാകുന്നു. വോള്‍ഫ് എന്ന ചിത്രവുമായിട്ടാണ് പുതിയ വരവ്. ഷൈന്‍ ടോം ചാക്കോ, അര്ജുന് അശോകന്, ജാഫര്‍ ഇടുക്കി, ഇര്‍ഷാദ്, സംയുക്താമേനോന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാജി അസീസ് സംവിധാനം ചെയ്യുന്ന വോള്‍ഫിന്റെ ചിത്രീകരണം പെരുമ്പാവൂരില്‍ ആരംഭിച്ചു. ഇന്ദുഗോപനാണ് വോള്‍ഫിനുവേണ്ടി കഥയും തിരക്കഥയും സംഭാഷണവും എഴുതുന്നത്.
‘ഈ കോവിഡ് കാലത്ത് നടക്കുന്ന ഒരു സംഭവത്തെ അധികരിച്ചാണ് വോള്‍ഫിന്റെ കഥ പറയുന്നത്. തികച്ചും ഒരു ഫാമിലി ത്രില്ലര്‍. ഇടയ്ക്കെപ്പോഴോ ഹൊററിന്റെ അനുഭവമുണ്ടാക്കുമെന്നൊരു സിനിമ.’ ഇന്ദുഗോപന് പറയുന്നു.
ഫൈസല്‍ സിദ്ധിക്ക് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് നൗഫല്‍ അബ്ദുള്ളയാണ്. ഈ വര്‍ഷത്തെ സംസ്ഥാന പുരസ്കാര ജേതാവ് ജ്യോതിശങ്കറാണ് കലാസംവിധായകന്‍. ജിനുവാണ് പ്രൊഡക്ഷന്‍ കണ്ട്രോളര്.
2015 ല്‍ പുറത്തിറങ്ങിയ അന്ധേരിയാണ് ദാമര്‍ സിനിമ ഏറ്റവും ഒടുവിലായി നിര്‍മ്മിച്ചത്. ശ്രീനിവാസനും അതുല്‍കുല്‍ക്കര്‍ണിയും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയാണത്. ഊട്ടിയില്‍ സ്വന്തമായി പണി യുന്ന ഒരു റിസോര്‍ട്ടിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളുമായി തിരക്കിലായിരുന്നു അടുത്തിടെവരെ സന്തോഷ്. പ്ലാന്റേഴ്സ് പഞ്ചെന്നാണ് റിസോര്‍ട്ടിന്റെ പേര്. അതിന്റെ തിരക്കുകളില്‍നിന്ന് ഒഴിവായപ്പോഴാണ് നിര്‍മ്മാണരംഗത്ത് വീണ്ടും ശ്രദ്ധ വയ്ക്കുന്നത്. ശ്രീനിവാസന്റെ തിരക്കഥയില്‍ മറ്റൊരു സിനിമ കൂടി ദാമര്‍ നിര്‍മ്മിക്കുന്നുണ്ട്. തിരക്കഥ പൂര്‍ത്തിയായി. താരങ്ങളേയും സാങ്കേതികപ്രവര്‍ത്തകരേയും വൈകാതെ പ്രഖ്യാപിക്കുമെന്ന് സന്തോഷ് പറഞ്ഞു.
കാന്ചാനലിനെ ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ പേജുകളിലൂടെ ഫോളോ ചെയ്യാം.
വീഡിയോകള്‍ക്കായി യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക.
Recent Comments