എഡിറ്ററും നടനുമായ സംഗീത് പ്രതാപ് ആദ്യമായി ഒരു ചിത്രം സംവിധാനം ചെയ്യുന്നു. ഡിനോയ് പൗലോസാണ് കഥയും തിരക്കഥയും സംഭാഷണവും എഴുതുന്നത്. മാത്യു തോമസും ഡിനോയ് പൗലോസും ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കൂടുതല്‍ താരങ്ങളെയും സാങ്കേതിക പ്രവര്‍ത്തകരെയും വൈകാതെ പ്രഖ്യാപിക്കും. വണ്‍ഡേ ഫിലിംസിന്റെ ബാനറില്‍ ബിജു മത്തായിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത വര്‍ഷം ആദ്യം തുടങ്ങും. പുതുച്ചേരി അല്ലെങ്കില്‍ ബാംഗ്ലൂരാണ് ലൊക്കേഷന്‍.
പത്രോസിന്റെ പടപ്പുകള്‍ എന്ന ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടറും എഡിറ്ററുമാണ് സംഗീത് പ്രതാപ്. കള, സണ്ണി, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, ഹെലന്, നയന്‍ തുടങ്ങിയ ചിത്രങ്ങളുടെ അസോസിയേറ്റ് എഡിറ്ററുമായിരുന്നു. ഹൃദയം, സൂപ്പര്‍ ശരണ്യ തുടങ്ങിയ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളും ചെയ്തിട്ടുണ്ട്. സംഗീതിന്റെ ആദ്യ സംവിധാന സംരംഭമാണിത്.
നിലവില്‍ തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന വിശുദ്ധ മെജോയിലാണ് മാത്യു തോമസും ഡിനോയ് പൗലോസും ഏറ്റവും ഒടുവിലായി അഭിനയിച്ചത്. ലിജോമോളാണ് വിശുദ്ധ മെജോയിലെ നായിക.
വണ്‍ഡേ ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ആദ്യ ചിത്രമായ കുപ്പീന്ന് വന്ന ഭൂതത്തിന്റെ ഷൂട്ടിംഗ് ഒക്ടോബറില്‍ തുടങ്ങും. ഹരിദാസാണ് സംവിധായകന്. റാഫി തിരക്കഥയെഴുതുന്ന ചിത്രത്തില്‍ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്ജോര്ജുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Recent Comments