റോക്കി മൗണ്ടന്‍ സിനിമാസിന്റെ ബാനറില്‍ പ്രശസ്ത സാഹിത്യകാരന്മാരായ ബെന്യാമിനും ജി ആര് ഇന്ദുഗോപനും ആദ്യമായി ഒരുമിച്ച് തിരക്കഥ എഴുതുന്ന ചിത്രത്തിന്റെ പൂജ നാളെ (സെപ്റ്റംബര്‍ 21) തിരുവനന്തപുരം പൂവാറുള്ള ഗീതു ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ രാവിലെ 8.30ന് നടക്കും. ചിത്രത്തിന്റെ സ്വിച്ച് ഓണ്‍
കര്‍മ്മം മന്ത്രി എം.ബി. രാജേഷ് നിര്‍വഹിക്കും.
നവാഗതനായ ആല്വിന് ഹെന്‍ട്രി കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം സജയ് സെബാസ്റ്റ്യനും കണ്ണന് സതീശനും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. അങ്കിള്‍, ഡ്യൂപ്ലിക്കേറ്റ്, സെവന്‍സ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം റോക്കി മൗണ്ടന്‍ സിനിമാസിന്റെ ബാനറില്‍ ഇറങ്ങുന്ന ചിത്രമാണിത്.
മാത്യു തോമസ്, മാളവിക മോഹനന് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ജോയ് മാത്യു, രാജേഷ് മാധവന്, വിനീത് വിശ്വം, സ്മിനു സിജോ, മുത്തുമണി, വീണാ നായര്‍, ജയ എസ് കുറുപ്പ്, മഞ്ജു പത്രോസ് എന്നിവരും അഭിനയിക്കുന്നു. പൂവാര്‍, നെയ്യാറ്റിന്‍കര, തിരുവനന്തപുരം, നാഗര്‍കോവില്‍ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍.
ഛായാഗ്രഹണം ആനന്ദ് സി ചന്ദ്രന്, സംഗീതം ഗോവിന്ദ് വസന്ത, രചന അന്വളര് അലി, വിനായക് ശശികുമാര്‍. എഡിറ്റിംഗ് മനു ആന്റണി, പ്രൊഡക്ഷന്‍ കണ്ട്രോളര് ദീപക് പരമേശ്വരന്, ആര്‍ട്ട് സുജിത് രാഘവ്, കോസ്റ്റ്യൂംഡിസൈനര്‍ സമീറ സനീഷ്, മേക്കപ്പ് ഷാജി പുല്‍പ്പള്ളി
ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഷെല്ലി ശ്രീസ്, സ്റ്റില്‍ സിനറ്റ് സേവ്യര്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്സ് പ്രദീപ് ഗോപിനാഥ്, വിജയ് ജി എസ്, പി ആര് ഓ മഞ്ജു ഗോപിനാഥ്.
Recent Comments