‘കണ്ടംബച്ച കോട്ട് വന്നപ്പള് മലയാളസിനിമ കളറായി. ജാമു വന്നപ്പോള്‍ എന്റെ ജീവിതം കളറായി. ഉമ്മ തരുന്ന എന്റെ കുഞ്ഞിന്റെ ഉമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍.’
രസകരമായ ഈ വരികള്‍ കുറിച്ചിരിക്കുന്നത് സൗബിന് ഷാഹിറാണ്. തന്റെ ഫെയ്സ്ബുക്ക് പേജില്‍. ഈ വാചകങ്ങള്‍ക്ക് താഴെ സൗബിന് ഉമ്മ നല്കുന്ന ജാമുവിന്റെ ചിത്രവും പങ്കുവച്ചിട്ടുണ്ട്.
സൗബിന്റെ ജാമു, ജാമിയ സഹീറാണ്. 2017 ഡിസംബര്‍ 16 നായിരുന്നു ഇരുവരുടെയും വിവാഹം. ജാമിയയുടെ വരവോടെ തന്റെ ജീവിതം നിറമുള്ളതായി തീര്‍ന്നുവെന്നാണ് സൗബിന് പറയുന്നത്.
അത് തീര്‍ത്തും ശരിയാണ്. സൗബിന് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചത് ജാമിയയുമായുള്ള വിവാഹത്തിനുശേഷമാണ്. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തെ മുന്‍നിര്‍ത്തിയായിരുന്നു സംസ്ഥാന പുരസ്കാരം സൗബിനെ തേടിയെത്തിയത്. സൗബിന്റെ ഏറ്റവും മികച്ച ചിത്രങ്ങള്‍ പിറവി കൊണ്ടതും 2017 നുശേഷമാണ്. കുമ്പളങ്ങി നൈറ്റ്സ്, ഒരു യമണ്ടന്‍ പ്രേമകഥ, അമ്പിളി, വികൃതി, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് അങ്ങനെ പോകുന്നു ആ നിര.
സൗബിന്റെയും ജാമിയുടെയും ഈ നിറമുള്ള ജീവിതത്തെ കൂടുതല്‍ ആകര്‍ഷകമാക്കിയത് ഒര്‍ഹാന്റെ വരവാണ്. സൗബിന്റെയും ജാമിയുടെയും പൊന്നോമനയാണ് ഒര്ഹാന്. 2019 മെയിലായിരുന്നു അവന്റെ ജനനം.
ഇനി മറ്റൊരു കൗതുകമുള്ളത്, സൗബിന്റെയും ജാമിയുടെയും ജന്മദിവസം സംബന്ധിച്ചാണ്. ഒക്ടോബര്‍ 12 നാണ് സൗബിന് ജനിച്ചതെങ്കില്‍ ഒക്ടോര്‍ 19 നായിരുന്നു ജാമിയുടെ ജനനം. ജാമിയക്ക് ജന്മദിനം നേര്‍ന്നുകൊണ്ടുള്ള സൗബിന്റെ ഫെയ്സ്ബുക്കില്‍ പോസ്റ്റിലാണ് ഈ വരികളും ചിത്രവും ഉള്ളത്.
തന്റെ നിറമുള്ള ജീവിതത്തെ സൗബിന് ഉപമിക്കുന്നത് കണ്ടംബച്ച കോട്ടെന്ന ചിത്രത്തോടാണ്. കാരണം മലയാളത്തിലെ ആദ്യ കളര്‍ ചിത്രമായിരുന്നല്ലോ കണ്ടംബച്ച കോട്ട്.
കാന്ചാനലിനെ ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ പേജുകളിലൂടെ ഫോളോ ചെയ്യാം.
വീഡിയോകള്‍ക്കായി യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക.
Recent Comments