ഉണ്ണി മുകുന്ദന്റെ ജന്മദിനത്തോടനുബന്ധിച്ച് രണ്ട് പുതിയ ചിത്രങ്ങളുടെ പ്രഖ്യാപനമാണ് പ്ലാന്‍ ചെയ്തിരുന്നത്. അതിലെ ആദ്യ ചിത്രത്തിന്റെ അനൗണ്‍സ്മെന്റ് തൊട്ടുമുമ്പ് മമ്മൂട്ടി നിര്‍വ്വഹിച്ചു. യമഹ എന്നാണ് ചിത്രത്തിന്റെ പേര്. നവാഗതനായ ഉല്ലാസ് കൃഷ്ണയാണ് സംവിധായകന്. സംവിധായകന് എം. പത്മകുമാറിന്റെ ചീഫ് അസോസിയേറ്റായിരുന്നു ദീര്‍ഘകാലം ഉല്ലാസ്. ദീപു എസ്. നായരും സന്ദീപ് സദാനന്ദനും ചേര്‍ന്നാണ് കഥയും തിരക്കഥയും സംഭാഷണവും എഴുതുന്നത്.
യമഹ ഒരു ടൈംലൂപ് ചിത്രമാണ്. പക്കാ എന്റര്‍ടെയിനറും. ഉണ്ണി മുകുന്ദന്റെ അടുത്ത വര്‍ഷത്തെ ആദ്യ പ്രൊജക്ട് കൂടിയാണ് യമഹ. താരനിര്‍ണ്ണയം നടന്നുവരുന്നതേയുള്ളൂ.
ബിഗ് ജെ എന്റര്‍ടെയിന്‍മെന്റ്സിന്റെ ബാനറില്‍ ജിന്‍സ് വര്‍ഗ്ഗീസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം അഖില്‍ ജോര്‍ജ്. എഡിറ്റര്‍ നിഷാദ് യൂസഫ്, ആക്ഷന്‍ കോറിയോഗ്രാഫര്‍ സുപ്രീം സുന്ദര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര് ജിനു പി.കെ., പബ്ലിസിറ്റി ഡിസൈനര്‍ വിപിന്‍ കുമാര്‍, സംഗീതസംവിധാനം രാഹുല്‍രാജ്.
ഉണ്ണിയുടെ രണ്ടാമത്തെ ചിത്രത്തിന്റെ അനൗണ്‍സ്മെന്റ് ഇന്ന് വൈകുന്നേരം ആറ് മണിക്ക് പൃഥ്വിരാജ് സുകുമാരന്‍ നിര്‍വ്വഹിക്കും.
Recent Comments