ട്രൂത്ത് ഗ്ലോബല്‍ ഫിലിംസിന്റെ ബാനറില്‍ ബിനു തൃക്കാക്കര, ശരണ്യ രാമചന്ദ്രന് എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി സമദ് ട്രൂത്തിന്റെ നിര്‍മ്മിക്കുന്ന ചിത്രം മൈ നെയിം ഈസ് അഴകന് സെപ്റ്റംബര്‍ 30ന് തിയേറ്ററുകളിലെത്തും. ഒരു കോമഡി ഫാമിലി എന്റര്‍ടെയിനറായ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ബി.സി നൗഫലാണ്
ചുമരെഴുത്തുകള്‍ സാധാരണയായി നാം കാണാറുള്ളത് ഇലക്ഷന് പ്രചരണവുമായി ബന്ധപ്പെട്ടാണ്. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായി ചുമരെഴുത്ത് നടത്തിയിരിക്കുകയാണ് തൃക്കാക്കരയിലെ നാട്ടുകാര്‍. ബിനു തൃക്കാക്കര നായകനാകുന്ന സിനിമ ‘മൈ നെയിം ഈസ് അഴകന്’ എന്ന ചിത്രം റിലീസിന് മുന്നോടിയായാണ് നാട്ടുകാരും സുഹൃത്തുക്കളും ചേര്‍ന്ന് ചുമരെഴുത്ത് നടത്തിയിരിക്കുന്നത്. ആദ്യമായിട്ടാകും ഒരു സിനിമ പ്രദര്‍ശനത്തിന് എത്തുമ്പോള്‍ ഇത്തരത്തില്‍ നായകന് ആദരം നല്‍കുന്നത്.
ഒരു യമണ്ടന്‍ പ്രേമകഥയ്ക്കുശേഷം ബി.സി നൗഫല്‍ സംവിധാനം ചെയ്യുന്ന മൈ നെയിം ഈസ് അഴകനില്‍ വിഷ്ണു ഉണ്ണിക്കൃഷ്ണന്, ബിബിന്‍ ജോര്‍ജ്, ജോണി ആന്റണി, ജോളി ചിറയത്ത്, ടിനിടോം, ജാഫര്‍ ഇടുക്കി, സുധി കോപ്പ, ബൈജു എഴുപുന്ന, കൃഷ്ണ പ്രഭ എന്നിവര്‍ അണിനിരക്കുന്നു. ട്രൂത്ത് ഫിലിംസ് നിര്‍മ്മിക്കുന്ന ആദ്യ ചിത്രമാണിത്. ഗോള്‍ഡ്, റോര്‍ഷാച്ച്, ക്രിസ്റ്റഫര്‍ എന്നീ ചിത്രങ്ങളാണ് ട്രൂത്ത് ഫിലിംസ് വിതരണത്തിനെത്തിക്കുന്ന മറ്റു ചിത്രങ്ങള്‍.
ബിനു തൃക്കാക്കര തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. ഫൈസല്‍ അലിയാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ബി.കെ. ഹരിനാരായണന്, വിനായക് ശശികുമാര്‍, സന്ദീപ് സുധ എന്നിവരുടെ ഗാനങ്ങള്‍ക്ക് ദീപക് ദേവ്, അരുണ്‍ രാജ് എന്നിവര്‍ ചേര്‍ന്ന് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നു. പ്രൊഡക്ഷന്‍ കണ്ട്രോളര് ബിജു കടവൂര്‍, ഫിനാന്‍സ് കണ്ട്രോളര് അരീബ് റഹ്മാന് എന്നിവരാണ്. പിആര്‍ഒ: വൈശാഖ് സി വടക്കേവീട്.
Recent Comments