പ്രശസ്ത സംവിധായകന് അനില്‍ രാധാകൃഷ്ണന് മേനോന് നിര്‍മ്മാണ രംഗത്തേയ്ക്ക് കടക്കുന്നു. അര്‍മാന്റ് വാന്ഡല്നേര്ലി എആര്‍എം പ്രൊഡക്ഷന്‍ എന്നാണ് നിര്‍മ്മാണ കമ്പനിയുടെ പേര്. ഈ വര്‍ഷംതന്നെ നിര്‍മ്മാണരംഗത്ത് സജീവമാകുമെന്ന് അനില്‍ രാധാകൃഷ്ണന് മേനോന് കാന്‍ ചാനലിനോട് പറഞ്ഞു.
‘സിനിമ മാത്രമല്ല, വെബ് സീരീസും ഈ ബാനറില്‍ നിര്‍മ്മിക്കും.’ അനില്‍ കൂട്ടിച്ചേര്‍ത്തു.
അനില്‍ രാധാകൃഷ്ണന് മേനോന് സംവിധാനം ചെയ്തിട്ടുള്ള ചിത്രങ്ങളുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന് ആ സിനിമകളുടെ ടൈറ്റില്‍ തന്നെയാണ്. ആദ്യചിത്രമായ നോര്‍ത്ത് 24 കാതം, രണ്ടാമത്തെ ചിത്രം സപ്തമശ്രീ തസ്കരാഃ, പിന്നീട് ചെയ്ത ലോര്‍ഡ് ലിവിംഗ്സ്റ്റണ് 7000 കണ്ടി, ദിവാന്‍ജിമൂല ഗ്രാന്റ്പ്രിക്സ് ഇവയെല്ലാം ടൈറ്റില്‍ കൊണ്ടും ജനശ്രദ്ധ നേടിയവയായിരുന്നു.
നിര്‍മ്മാണക്കമ്പനിയുടെ പേര് വന്ന വഴിയെക്കുറിച്ച് ചോദിച്ചപ്പോള്‍ അനില്‍ രാധാകൃഷ്ണന് മേനോന് പറഞ്ഞു.
‘പത്ത് വര്‍ഷം മുമ്പ് ഞാനൊരു സ്മാര്‍ട്ട് ഫോണ്‍ വാങ്ങിയിരുന്നു. അതിലൊരു ഗെയിം ഡൗണ്‍ലോഡ് ചെയ്തു. സൈന്‍ ഇന്‍ ചെയ്യാന്‍ എന്നോടൊരു പേര് ആവശ്യപ്പെട്ടു. ARMAN എന്ന പേരാണ് നല്‍കിയത്. AR എന്നാല്‍ അനില്‍ രാധാകൃഷ്ണന് മേനോന്. പിന്നീട് ആ മൊബൈല്‍ തന്നെ എനിക്ക് ജനറേറ്റ് തന്ന പേരാണ് അര്‍മാന്റ് വാന്ഡല്നേര്ലി എആര്‍എം. പിന്നീട് എന്റെ ആപ്പ് ഡൗണ്‍ലോഡ് ചെയ്തപ്പോഴും ഈ പേര് തന്നെയാണ് തെളിഞ്ഞത്. എന്താണ് അതിന്റെ അര്‍ത്ഥമെന്ന് ഞാനും അന്വേഷിച്ചു. പ്രത്യേകിച്ചൊന്നും ഇല്ലെന്ന് മനസ്സിലായി. ARM എന്നത് എന്റെ പേര് തന്നെയാകാം. ഏതായാലും ആ പേര് തന്നെയാണ് എന്റെ പ്രൊഡക്ഷന്‍ കമ്പനിക്കും ഇട്ടത്. അതുകൊണ്ടുതന്നെ ഈ പേര് എനിക്ക് സമ്മാനിച്ചത് മൊബൈല്‍ ഫോണാണ്. കമ്പനി പേര് രജിസ്റ്റര്‍ ചെയ്തപ്പോള്‍ അതിനൊരു പരിഷ്കാരം വരുത്തി. ARMAND ല്‍ നിന്ന് A യും WANDELNERLY ല്‍നിന്ന് W യും അതിനോടൊപ്പം ARM ഉം ചേര്‍ത്ത് A WARM Production എന്നാക്കി.’
Recent Comments