ഫുട്ബോള്‍ പ്രധാന പ്രമേയമായി വരുന്ന ചിത്രമാണ് ‘ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്’. ആന്റണി വര്‍ഗീസിനെ നായകനാക്കി നിഖില്‍ പ്രേം രാജ് കഥയെഴുതി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കുട്ടന് പിളളയുടെ ശിവരാത്രി, എയ്ഞ്ചല്‍സ്, എന്‍ട്രി തുടങ്ങി ചിത്രങ്ങളില്‍ അസോസിയേറ്റായി നിഖില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
അച്ചാപ്പു മൂവി മാജിക്കിന്റെയു മാസ് മീഡിയ പ്രൊഡക്ഷന്സിന്റെയും ബാനറില്‍ സ്റ്റാന്‍ലി സി എസ്, ഫൈസല്‍ ലത്തീഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മാജിക് ഫ്രെയിംസാണ് ചിത്രം തീയറ്ററുകളില്‍ എത്തിക്കുന്നത്.
ഫുട്ബോളിനെ സ്നേഹിക്കുന്ന ഉത്തരകേരളത്തിലെ ഒരു ആനപ്പറമ്പില്‍ എന്ന സാങ്കല്പിക ഗ്രാമത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഫുട്ബോള്‍ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു കുട്ടിയുടെ ജീവിതത്തിലേക്ക് ഒരു അപ്രതീക്ഷിത അതിഥി എത്തുന്നതും തുടര്‍ന്നുണ്ടാകുന്ന മാറ്റങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
ആന്റണി വര്‍ഗീസ്, ഐഎം വിജയന്, ബാലു വര്‍ഗീസ്, ലുക്മാന് എന്നിവരെ കൂടാതെ ടി ജി രവി, ആദില്‍ ഇബ്രാഹിം, നിഷാന്ത് സാഗര്‍, ജോപോള്‍ അഞ്ചേരി, ഷൈജു ദാമോദരന്‍, അര്‍ച്ചന വാസുദേവ്, ജെയ്സ് ജോസ്, ആസിഫ് സഹീര്‍, ദിനേശ് മോഹന്‍, ഡാനിഷ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളാകുന്നു. ഛായാഗ്രഹണം ഫായിസ് സിദ്ദിഖ്, എഡിറ്റിംഗ് നൗഫല്‍ അബ്ദുള്ളയും ജിത് ജോഷിയും ചേര്‍ന്നാണ്. പ്രൊഡക്ഷന്‍ ഡിസൈനര്‍ ബാദുഷ. പ്രൊഡക്ഷന്‍ കണ്ട്രോളര് പ്രശാന്ത് നാരായണന്. മേക്കപ്പ് ജിത്തു പയ്യന്നൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ പ്രേംനാഥ്, വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍. പിആര്‍ഒ മഞ്ജു ഗോപിനാഥ്.
Recent Comments