നവാഗതരായ വിജേഷ് പാണത്തൂരും ഉണ്ണി വെള്ളാറയും ചേര്‍ന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് നദികളില്‍ സുന്ദരി യമുന. ധ്യാന്‍ ശ്രീനിവാസന് നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഒക്ടോബര്‍ 8 ന് തളിപ്പറമ്പില്‍ ആരംഭിക്കും. അന്ന് തന്നെയാണ് പൂജയും. തളിപ്പറമ്പ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തില്‍വെച്ചാണ് പൂജാച്ചടങ്ങുകള്‍.
മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്. ആതിര, ആമി, പാര്‍വണ. ഇവര്‍ മൂന്നുപേരും പുതുമുഖങ്ങളാണ്. അജു വര്‍ഗീസ്, നവാസ് വള്ളിക്കുന്ന്, മനോജ് കെ.യു.(തിങ്കളാഴ്ച്ച നിശ്ചയം ഫെയിം), ഭാനുപയ്യന്നൂര്‍, എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
കണ്ണൂരിന്റെ സാമൂഹ്യ-രാഷ്ട്രീയ പശ്ചാത്തലത്തില്‍ പറയുന്ന രസകരമായ ഒരു പ്രണയകഥയാണ് ചിത്രം. തളിപ്പറമ്പ്, പയ്യന്നൂര്‍ ഭാഗങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാകും.
സിനിമാറ്റിക് ഫിലിംസ് എല്‍.എല്‍.പിയുടെ ബാനറില്‍ വിലാസ് കുമാറും സിമി മുരളിയും ചേര്‍ന്ന് ചിത്രം നിര്‍മ്മിക്കുന്നു. ഗാനരചന മനു മഞ്ജിത്ത്. സംഗീതം അരുണ്‍ മുരളീധരന്. ഛായാഗ്രഹണം ഫൈസല്‍ അലി. എഡിറ്റര്‍ രതില്‍ രാധാകൃഷ്ണന്. കലാസംവിധാനം അജയന് മങ്ങാട്. കോസ്റ്റ്യും ഡിസൈന്‍ സുജിത് മട്ടന്നൂര്‍. മേക്കപ്പ് ജയന് പൂങ്കുളം. നിര്‍മ്മാണ നിര്‍വ്വഹണം സജീവ് ചന്തിരൂര്‍. പി.ആര്.ഒ. വാഴൂര്‍ ജോസ്.
Recent Comments