അനൂപ് മേനോന്റെ തിരക്കഥയില്‍ കണ്ണന് താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രമാണ് വരാല്. ഒക്ടോബര്‍ 14 ന് തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്താനൊരുങ്ങുന്ന വരാലിന്റെ വിശേഷങ്ങള്‍ കാന്‍ ചാനലുമായി പങ്കുവയ്ക്കുകയാണ് കണ്ണന് താമരക്കുളം.
‘വരാല് ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ്. രണ്ട് വര്‍ഷം മുമ്പാണ് അനൂപ് മേനോന് ഇതിന്റെ കഥ എന്നോട് പറയുന്നത്. അന്ന് കഥയുടെ രാഷ്ട്രീയ സാഹചര്യം മറ്റൊന്നായിരുന്നു. പിന്നീട് കഥയില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തി. അത്ഭുതമെന്ന് പറയട്ടെ നാലഞ്ച് മാസങ്ങള്‍ക്ക് മുമ്പ് അനൂപ് എഴുതി ഞങ്ങള്‍ ഷൂട്ട് ചെയ്ത ചിത്രം ഇന്നത്തെ കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ തന്നെയാണ്. അങ്ങനെ നോക്കിയാല്‍ കാലത്തിന് മുമ്പേ സഞ്ചരിച്ച സിനിമയാണ് വരാല് എന്ന് നിസ്സംശയം പറയാം.’ കണ്ണന് തുടര്‍ന്നു.
‘കഥയുടെ ആദ്യമധ്യാന്തത്തെക്കുറിച്ച് വ്യക്തമായ ധാരണകള്‍ ഞങ്ങള്‍ക്കുണ്ടായിരുന്നു. പക്ഷേ അനൂപ് മേനോന് തിരക്കഥ ഏറെയും എഴുതിയത് സെറ്റില്‍വച്ചായിരുന്നു. പ്രകാശ് രാജ് കൂടി ചിത്രത്തിന്റെ ഭാഗമായതോടെ തിരക്കഥയിലും ഒരുപാട് മാറ്റങ്ങളുണ്ടായി. ഞങ്ങള്‍ ആദ്യം എഴുതിവച്ച ക്ലൈമാക്സ് പോലുമല്ല ഷൂട്ട് ചെയ്തത്. അതിനേക്കാളും ഗംഭീരമായ മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.’
‘കേരള മുഖ്യമന്ത്രിയായിട്ടാണ് പ്രകാശ് രാജ് ഈ ചിത്രത്തില്‍ വേഷമിടുന്നത്. ചിത്രത്തിലെ കേന്ദ്രകഥാപാത്രമാണിത്. അച്ചായന്‍സിന് ശേഷം പ്രകാശ് രാജ് അഭിനയിക്കുന്ന എന്റെ രണ്ടാമത്തെ ചിത്രമാണ് വരാല്. സാധാരണ പറഞ്ഞു കേട്ടിട്ടുള്ളതാണ്, പ്രകാശ് രാജുമായി സഹകരിച്ചുപോകാന്‍ ഏറെ ബുദ്ധിമുട്ടാണെന്ന്. പക്ഷേ ഞങ്ങള്‍ക്ക് അങ്ങനെയൊന്നും തോന്നിയിട്ടില്ല. മുപ്പത് ദിവസത്തോളം ഈ ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് അദ്ദേഹം ഉണ്ടായിരുന്നു. ഒരിക്കല്‍പോലും അദ്ദേഹം ഞങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയിട്ടില്ല. തികഞ്ഞ പ്രൊഫഷണലിസം സൂക്ഷിക്കുന്ന അഭിനേതാവാണ് പ്രകാശ് രാജ്. അദ്ദേഹം വര്‍ക്ക് ചെയ്യുന്ന ഇടം കംഫര്ട്ടായിരിക്കണമെന്നുമാത്രം.’
‘മുഖ്യധാരയില്‍ പ്രവര്‍ത്തിക്കുന്ന അന്‍പതോളം ആര്‍ട്ടിസ്റ്റുകള്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ട്വന്റി20 ക്ക് ശേഷം ഇത്രയും വലിയൊരു താരനിര ഭാഗമാകുന്ന ചിത്രംകൂടിയാണിത്. പ്രകാശ് രാജ്, അനൂപ് മേനോന്, സായികുമാര്‍, ഹരീഷ് പേരടി, ഇടവേളബാബു, നന്ദു, സണ്ണി വെയ്ന്‍, സുരേഷ് കൃഷ്ണ, രഞ്ജി പണിക്കര്‍, ശങ്കര്‍ രാമകൃഷ്ണന്, ജയകൃഷ്ണന്, മാധുരി ബ്രഗന്‍സ, പ്രിയങ്ക നാരയര്, ഗൗരിനന്ദ എന്നിവരാണ് പ്രധാന താരനിരക്കാര്‍.’ കണ്ണന് താമരക്കുളം പറഞ്ഞു.
ടൈംസ് ആഡ് ആണ് വരാല് നിര്‍മ്മിക്കുന്നത്. ട്രിവാന്‍ഡ്രം ലോഡ്ജായിരുന്നു ടൈംസ് ആഡ് ഏറ്റവും ഒടുവിലായി നിര്‍മ്മിച്ച ചിത്രം. ട്രിവാന്‍ഡ്രം ലോഡ്ജിന്റെ കഥാകാരനും അനൂപ് മേനോനായിരുന്നു. ബാദുഷയാണ് പ്രോജക്ട് ഡിസൈനര്‍. ദീപാ സെബാസ്റ്റ്യന്‍, കെ.ആര്. പ്രകാശ് എന്നിവര്‍ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സാണ്. രവിചന്ദ്രനാണ് ഛായാഗ്രാഹകന്‍.
Recent Comments