മമ്മൂട്ടിയെയും ജ്യോതികയെയും കേന്ദ്രകഥാപാത്രമാക്കി ജിയോബേബി സംവിധാനം ചെയ്യുന്ന ചിത്രമാണ് കാതല്‍. ചിത്രത്തിന്റെ സ്വിച്ചോണ്‍ കര്‍മ്മം ഒക്ടോബര്‍ 20 ന് കൊച്ചിയില്‍ നടക്കും. അന്നുതന്നെ ഷൂട്ടിംഗും ആരംഭിക്കും. മമ്മൂട്ടി 21 ന് ജോയിന്‍ ചെയ്യും. 24 ന് ജ്യോതികയും.
പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കുശേഷമാണ് ജ്യോതിക മലയാളസിനിമയിലേയ്ക്ക് തിരിച്ചെത്തുന്നത്. ടി.കെ. രാജീവ്കുമാര്‍ സംവിധാനം ചെയ്ത സീതാകല്യാണമാണ് അവര്‍ ഏറ്റവും ഒടുവിലായി അഭിനയിച്ച ചിത്രം. മമ്മൂട്ടിക്കൊപ്പവും ജ്യോതിക ഇതാദ്യമാണ്. മമ്മൂട്ടിയുടെയും ജ്യോതികയുടെയും പഴയകാലത്തുള്ള ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോ ഫസ്റ്റ് ലുക്ക് പോസ്റ്ററായി പുറത്തിറക്കിയിട്ടുണ്ട്.
ജിയോബേബി ചിത്രം കാതല്‍ നിര്‍മ്മിക്കുന്നതും മമ്മൂട്ടിയാണ്. നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക് എന്നീ ചിത്രങ്ങള്‍ക്കുശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രംകൂടിയാണിത്. ദുല്‍ഖല്‍ സല്‍മാന്റെ വേഫാറര്‍ ഫിലിംസിനാണ് വിതരണാവകാശം.
ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റഭിനേതാക്കള്‍.
ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സ്കറിയയും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്. എക്സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ ജോര്‍ജ് സെബാസ്റ്റ്യന്‍, ഛായാഗ്രഹണം സാലു കെ തോമസ്, എഡിറ്റിങ് ഫ്രാന്‍സിസ് ലൂയിസ്, സംഗീതം മാത്യൂസ് പുളിക്കന്‍, ആര്‍ട്ട് ഷാജി നടുവില്‍, ലൈന്‍ പ്രൊഡ്യൂസര്‍ സുനില്‍ സിംഗ്, പ്രൊഡക്ഷന്‍ കണ്ട്രോളര് ഡിക്സണ്‍ പൊടുത്താസ്, സൗണ്ട് ഡിസൈന്‍ ടോണി ബാബു MPSE, ഗാനരചന അലീന, വസ്ത്രലങ്കാരം സമീറാ സനീഷ്, മേക്ക് അപ്പ് അമല്‍ ചന്ദ്രന്, കോ ഡയറക്ടര്‍ അഖില്‍ ആനന്ദന്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ മാര്ട്ടിന് എന്‍ ജോസഫ്, കുഞ്ഞില മാസിലാമണി, സ്റ്റില്‍സ് ലെബിസണ്‍ ഗോപി, ഡിസൈന്‍ ആന്റണി സ്റ്റീഫന്‍, പിആര്‍ഒ പ്രതീഷ് ശേഖര്‍.
എറണാകുളത്തിന് പുറമെ ചോറ്റാനിക്കരയും ഈരാറ്റുപേട്ടയുമാണ് ചിത്രത്തിന്റെ മറ്റ് രണ്ട് ലൊക്കേഷനുകള്‍.
Recent Comments