പൃഥ്വിരാജും കോട്ടയം രമേഷും കേന്ദ്രകഥാപാത്രങ്ങളാകുന്ന വിലായത്ത് ബുദ്ധയുടെ ഷൂട്ടിംഗ് മറയൂരില്‍ ആരംഭിച്ചു. നവാഗതനായ ജയന് നമ്പ്യാരാണ് സംവിധായകന്. ജി.ആര്. ഇന്ദുഗോ
പന്റെ പ്രശസ്തമായ വിലായത്ത് ബുദ്ധ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്. ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേര്‍ന്നാണ് തിരക്കഥ എഴുതുന്നത്.
കോട്ടയം രമേഷ്, അനുമോഹന്‍, പ്രിയംവദ കൃഷ്ണന് എന്നിവര്‍ പങ്കെടുക്കുന്ന രംഗങ്ങളാണ് ഇന്ന് ചിത്രീകരിച്ചത്. പൃഥ്വിരാജ് ഇന്ന് ജോയിന്‍ ചെയ്യുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ തിരക്കിട്ട ചില ചര്‍ച്ചകളുടെ ഭാഗമായി മാറിനില്‍ക്കേണ്ടി വന്നതിനാല്‍ 22 ന് പൃഥ്വി ജോയിന്‍ ചെയ്യും.
മറയൂരിലെ മലമടക്കുകള്‍ക്കിടയില്‍ ഒരു ഗുരുവും ശിഷ്യനും തമ്മില്‍ ലക്ഷണമൊത്ത ഒരു ചന്ദന മരത്തെച്ചൊല്ലി നടത്തുന്ന യുദ്ധത്തിന്റെ കഥയാണ് ‘വിലായത്ത് ബുദ്ധ’. പ്രണയവും രതിയും പകയും സംഘര്‍ഷം തീര്‍ക്കുന്ന പശ്ചാത്തലത്തിലൂടെയാണ് കഥാപുരോഗതി. ഡബിള്‍ മോഹന്‍ എന്ന കുപ്രസിദ്ധ ചന്ദന ക്കൊള്ളക്കാരനായി പൃഥ്വിരാജും ഭാസ്കരന് മാഷ് എന്ന ഗുരുവായി കോട്ടയം രമേശും നേര്‍ക്കുനേര്‍ നിന്ന് പോരാടുന്നു.
അനുമോഹന്‍, ഷമ്മി തിലകന്, രാജശ്രീ നായര്‍ എന്നിവര്‍ക്കൊപ്പം ടി.ജെ. അരുണാചലം എന്ന തമിഴ് നടനും ചിത്രത്തില്‍ പ്രധാന വേഷമണിയുന്നു. തൊട്ടപ്പന് എന്ന സിനിമയിലൂടെ ശ്രദ്ധേയയായ പ്രിയംവദ കൃഷ്ണനാണ് നായിക.
ഉര്‍വ്വശി തീയേറ്റേഴ്സിന്റെ ബാനറില്‍ സന്ദീപ് സേനനാണ് വിലായത്ത് ബുദ്ധ നിര്‍മ്മിക്കുന്നത്. സംഗീത് സേനന് എക്സിക്കുട്ടീവ് പ്രൊഡ്യൂസറും രഘുസുഭാഷ് ചന്ദ്രന് ലൈന്‍ പ്രൊഡ്യൂസറുമാണ്.
Recent Comments