മലയാളസിനിമയ്ക്ക് ഒരുപാട് നവാഗതരെ സമ്മാനിച്ച സംവിധായകനാണ് കലാധരന്‍. രാജന്-വിനു കിരിയത്ത് സഹോദരങ്ങളെ ‘ചെപ്പുകിലുക്കണ ചങ്ങാതി’യിലൂടെ പരിചയപ്പെടുത്തിയ കലാകാരന്, ശശിധരന് ആറാട്ടുവഴിയെ അവതരിപ്പിച്ചത് തന്റെതന്നെ ചലച്ചിത്രമായ നെറ്റിപ്പട്ടത്തിലൂടെയാണ്. റാഫി-മെക്കാര്‍ട്ടിനെ മലയാളസിനിമയ്ക്ക് ആദ്യമായി പരിചയപ്പെടുത്തിയതും കലാധരനാണ്. ചിത്രം ‘എല്ലാരും ചൊല്ലണ്.’ സംസ്ഥാന ചലച്ചിത്ര പുരസ്കാരം ആദ്യമായി ജഗതി ശ്രീകുമാറിനെ തേടിയെത്തുന്നതും കലാധരന്‍ സംവിധാനം ചെയ്ത അപൂര്‍വ്വം ചിലരിലൂടെയാണ്. അദ്ദേഹം നീണ്ട 21 വര്‍ഷങ്ങള്‍ക്കുശേഷം (2001 ല്‍ റിലീസ് ചെയ്ത നഗരവധുവാണ് കലാധരന്‍ ഏറ്റവും ഒടുവിലായി സംവിധാനം ചെയ്ത ചിത്രം.) സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗ്രാനി. ഗ്രാനിയുടെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു. കാത്തോ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്.
കലാധരന്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും എഴുതുന്നത് വിനു എബ്രഹാമാണ്. ഒരു കുട്ടിയും മുത്തശ്ശിയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ഗ്രാനി പറയുന്നത്. ബാലതാരങ്ങളായ നിവിനും പാര്‍വ്വതിയുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ തോമസ് കെ. ജോസഫ്, ലീനാ നായര്‍, ശോഭാമോഹന്‍, ജയകൃഷ്ണന്, ബിജു പപ്പന്, തിരുമല രാമേന്ദ്രന്, ഗായത്രി സുബ്രഹ്മണ്യം, റിയാസ് നര്‍മ്മകല, സുരേഷ് ബാബു എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.
ഛായാഗ്രഹണം ഉണ്ണി മടവൂര്‍, എഡിറ്റിംഗ് വിപിന്‍ മാത്തൂര്‍, മേക്കപ്പ് ലാല്‍ കരമന, കോസ്റ്റിയൂം ശ്രീകുമാര്‍ പൂജപ്പുര, അസോസിയേറ്റ് ഡയറക്ടര്‍ ബാബു ജാനകി രാമന്, പ്രൊഡക്ഷന്‍ കണ്ട്രോളര് സേതു അടൂര്‍, സ്റ്റില്‍സ് ഹരി തിരുമല, പി.ആര്.ഒ. വാഴൂര്‍ ജോസ്. കലാധരന്റെ വരികള്‍ക്ക് ഈണം പകരുന്നത് ജയന് പിഷാരടിയാണ്.
Recent Comments