കാന്‍ ചാനലിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന കാന്‍ ഹ്രസ്വചിത്ര ഫിലിം മേളയുടെ ലോഗോ പ്രകാശനം സുരേഷ് ഗോപി നിര്‍വ്വഹിച്ചു. നടന് ഇന്ദ്രന്‍സ് ലോഗോ ഫലകം ഏറ്റുവാങ്ങി. തിരുവനന്തപുരത്തുള്ള സുരേഷ്ഗോപിയുടെ ഓഫീസില്‍വച്ചായിരുന്നു ചടങ്ങ്.
‘കാന്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ വന്‍ വിജയമാകട്ടേ’യെന്ന് സുരേഷ് ഗോപി ആശംസിച്ചു. കാന്‍ ഫെസ്റ്റിവലിനുള്ള പൂര്‍ണ്ണ പിന്തുണയും അദ്ദേഹം അറിയിച്ചു.
‘കാന്‍ ചാനലിന്റെ തുടക്കകാലം മുതലുള്ള പ്രവര്‍ത്തനങ്ങള്‍ എനിക്ക് നേരിട്ടറിയാം. അവരേറ്റെടുത്തിട്ടുള്ള എല്ലാ പരിപാടികളും വിജയമായിരുന്നു. കാന്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലും ലോകം അറിയുന്ന ഒരു മേളയായി മാറട്ടെ.’ ഇന്ദ്രന്‍സ് പറഞ്ഞു.
ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിന്റെ ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണ് കാന്‍ ഷോര്‍ട്ട് ഫിലിം മേള സമ്മാനിക്കുന്നത്. ഏറ്റവും മികച്ച ഷോര്‍ട്ട് ഫിലിമിന് രണ്ട് ലക്ഷം രൂപയും ജനകീയ ഷോര്‍ട്ട് ഫിലിമിന് ഒരു ലക്ഷം രൂപയും അഞ്ച് പ്രത്യേക വിഭാഗങ്ങളിലായി 50000 രൂപ വീതം രണ്ടര ലക്ഷം രൂപയുമാണ് അവാര്‍ഡ് തുക.
പ്രശസ്ത ഛായാഗ്രാഹകന്‍ സന്തോഷ് ശിവനാണ് ജൂറി ചെയര്മാന്. സംവിധായകരും തിരക്കഥാകൃത്തുക്കളുമായ എ.കെ. സാജന്, അനില്‍ രാധാകൃഷ്ണന് മേനോന്, നടി ശ്വേതാമേനോന് എന്നിവര്‍ ജൂറി അംഗങ്ങളാണ്.
12 നും 28 മിനിറ്റിനും ഇടയിലുള്ളതായിരിക്കണം ഷോര്‍ട്ട് ഫിലിമുകളുടെ സമയദൈര്‍ഘ്യം. യൂട്യൂബില്‍ അപ്ലോഡ് ചെയ്യാത്ത ഷോര്‍ട്ട് ഫിലിമുകള്‍ക്ക് മാത്രമേ മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയൂ. 3000 രൂപയാണ് (+ GST) പ്രവേശന ഫീസ്. പ്രി-രജിസ്ട്രേഷന് ഒക്ടോബര്‍ 30 മുതല്‍ ആരംഭിക്കും. csff.canchannels.com എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഷോര്‍ട്ട് ഫിലിമുകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി 20-12-2022 ആണ്. ജനുവരി മധ്യത്തോടെ എറണാകുളത്ത് നടക്കുന്ന മെഗാ ഇവന്റില്‍വച്ച് അവാര്‍ഡുകള്‍ വിതരണം ചെയ്യും. മലയാളസിനിമയിലെ പ്രശസ്ത താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരുമടക്കം ചടങ്ങില്‍ പങ്കുകൊള്ളും.
ഒഫിഷ്യല്‍ എന്‍ട്രി കിട്ടുന്ന ഷോര്‍ട്ട് ഫിലിമിലെ സാങ്കേതിക പ്രവര്‍ത്തകരും താരങ്ങളുമടക്കം ഏതെങ്കിലും മൂന്ന് പേര്‍ക്ക് ജൂറി അംഗങ്ങളുമായി നേരിട്ട് സംവാദം നടത്താനുള്ള അവസരവും കാന്‍ ചാനല്‍ ഒരുക്കുന്നു.
Recent Comments