മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക 15 നാഴിക
ആഗ്രഹസഫലീകരണം, ഉറച്ച വിശ്വസ്തരായ സുഹൃത്തുക്കള്‍, ബന്ധുജനങ്ങള്‍ എന്നിവരിലൂടെ നേട്ടം ഉണ്ടാകും. വ്യവസായം മുഖേന ലാഭം മെച്ചപ്പെടും. വന്നുചേരും. സന്തുഷ്ടമായ കുടുംബജീവിതവും എല്ലായിടത്തുനിന്നും ആദരവും ലഭിക്കും. പ്രധാന കാര്യങ്ങള്‍ക്കായി ധാരാളം യാത്രകള്‍ ചെയ്യേണ്ടതായി വരാം. സംഗീതസാഹിത്യാദികളില്നിന്ന് നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. സാമ്പത്തിക-സാമൂഹികരംഗങ്ങളില്‍ ഗുണകരമായ സ്വാധീനം നേടിയെടുക്കും. മേലധികാരികളില്‍നിന്ന് അനുകൂലമായ സമീപനവും ആനുകൂല്യവും ലഭിക്കാം. കണ്ണിനും ഉദരത്തിനും വ്യാധികള്‍ പിടിപെടാം.
ദേവീക്ഷേത്രദര്ശനം, സ്ത്രീസൂക്തജപം, ലളിതാസഹസ്രനാമജപം എന്നിവ പതിവാക്കുന്നത് കൂടുതല്‍ ശ്രേയസ്കരമായിരിക്കും.
ഇടവക്കൂറ്: കാര്‍ത്തിക 45 നാഴിക, രോഹിണി, മകയിരം 30 നാഴിക
വാക്സാമര്ത്ഥ്യം കൊണ്ട് കാര്യങ്ങള്‍ നേടിയെടുക്കും. അന്യരാല്‍ ചതിക്കപ്പെടുകയും, അപവാദങ്ങള്‍ കേള്‍ക്കേണ്ടതായി വരികയും ചെയ്യും. കുടുംബജീവിതത്തില്‍ അസന്തുഷ്ടിയും പല പ്രകാരത്തിലുള്ള ദുര്യവയയങ്ങളും ഉണ്ടാകും. സത്ക്കര്‍മ്മങ്ങള്‍ക്ക് ഉദ്ദേശിച്ച ഫലം സിദ്ധിക്കുകയില്ല. അപകടസാധ്യതയും ഇടപാടുകളില്‍ അമാന്തവും പ്രയാസവും വന്നുകൂടാം. വ്യവഹാരങ്ങള്‍ കൊണ്ട് മനസ്സിന് അസ്വസ്ഥതകളും നിയമപരമായ പ്രതികൂല സ്ഥിതിയും വന്നുചേരാം. ഭക്ഷണത്തിലെ അശ്രദ്ധ മൂലം അനാരോഗ്യവും ശാരീരിക ബുദ്ധിമുട്ടുകളും വന്നുചേരും. ഷെയര്‍മാര്‍ക്കറ്റില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അത്ര അനുകൂലസമയമല്ല. രക്തപിത്ത വ്യാധികളെക്കൊണ്ട് അസ്വസ്ഥതകള്‍ അനുഭവപ്പെടും.
ദോഷശമനത്തിനായി ദുര്‍ഗ്ഗാക്ഷേത്രദര്‍ശനം, ദേവീമാഹാത്മ്യപാരായണം, ധര്മ്മദൈവഭജനം ഇവ നടത്തിക്കൊള്ളണം.
മിഥുനക്കൂറ്: മകയിരം 30 നാഴിക തിരുവാതിര, പുണര്‍തം 45 നാഴിക
സഹോദരങ്ങള്‍ക്ക് ജീവിതത്തില്‍ ഉയര്‍ച്ചയും ബന്ധുജനങ്ങള്‍ക്ക് അഭിവൃദ്ധിയും ഉണ്ടാകും. പ്രണയബന്ധങ്ങള്‍ ഉണ്ടാകാനും, മറ്റുള്ളവരുടെ ചതിയില്‍പ്പെടാനും സാധ്യതയുണ്ട്. പാരമ്പര്യ തൊഴിലുകള്‍ കൈകാര്യം ചെയ്യുന്നവര്‍ പുതിയ മേഖലകള്‍ അന്വേഷിച്ച് വിജയം കണ്ടെത്തും. ദോഷകരമായ കൂട്ടുകെട്ടുകള്‍കൊണ്ട് വിവാദങ്ങളിലും അപവാദങ്ങളിലും ചെന്നുപെടാന്‍ സാധ്യതയുണ്ട്. നഷ്ടപ്പെട്ട കാര്യങ്ങള്‍ കഠിനാദ്ധ്വാനത്തിലൂടെ നേടിയെടുക്കാന്‍ ശ്രമിക്കും. പിതൃസ്ഥാനീയര്‍ക്ക് ആപത്തുകളും മരണഭയവും രോഗപീഡകളും ഉണ്ടാകാം. ദൈവികകര്‍മ്മങ്ങള്‍ അനുഷ്ഠിച്ച് വരുന്നവര്‍ക്ക് അതില്‍ ശ്രദ്ധ കുറയും. നാഡീഞരമ്പുകള്‍ക്കും സന്ധികള്‍ക്കും രോഗപീഡകള്‍ ഉണ്ടാകാം.
ദോഷശാന്തിക്കായി വിഷ്ണുസഹസ്രനാമജപം, ധന്വന്തരീക്ഷേത്രദര്ശനം, സര്‍പ്പപ്രീതികരമായ കര്‍മ്മങ്ങള്‍ എന്നിവ അനുഷ്ഠിക്കണം.
കര്‍ക്കിടകക്കൂറ്: പുണര്‍തം 15 നാഴിക, പൂയം, ആയില്യം
ശത്രുക്കളുടെ മേല്‍ വിജയം കൈവരിക്കും. ഏറിയ കാലമായി അനുഭവപ്പെട്ടിരുന്ന രോഗപീഡകള്‍ക്ക് ശമനമുണ്ടാകും. അപ്രതീക്ഷിതമായ സാമ്പത്തിക ബാധ്യതകള്‍ വന്നുചേരാം. ഊഹക്കച്ചവടത്തില്‍ വിജയം പ്രതീക്ഷിക്കുന്ന വിധത്തിലാകുകയില്ല. തൊഴില്‍പരമായി നേട്ടങ്ങള്‍ ഉണ്ടാകുമെങ്കിലും അലച്ചിലുകളും അനാവശ്യയാത്രകളും ശാരീരികസ്വസ്ഥതക്കുറവിന് കാരണമായിത്തീരും. നിര്‍മ്മാണപ്രവൃത്തികളില്‍ ഏര്‍പ്പെട്ടവര്‍ക്കും കാര്‍ഷിക മേഖലയിലുള്ളവര്‍ക്കും ഈ ദിവസങ്ങള്‍ അത്ര അനുകൂലമായിരിക്കില്ല. പകര്‍ച്ചവ്യാധികള്‍ പിടിപെടാതെ ശ്രദ്ധിക്കണം. സന്താനങ്ങളുടെ മംഗല്യാദിമംഗളകാര്യങ്ങള്ക്ക് പ്രതിബന്ധങ്ങള്‍ നേരിടാം.
ദോഷശാന്തിക്കായി ലളിതാസഹസ്രനാമജപം, ദുര്ഗ്ഗാക്ഷേത്രഭജനം, ധര്മ്മദൈവഭജനം ഇവ നടത്തിപ്പോരണം.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം 15 നാഴിക
സന്താനങ്ങളെക്കൊണ്ട് മനസ്സന്തുഷ്ടി അനുഭവപ്പെടും. സന്താനങ്ങളുടെ വിദ്യാഭ്യാസകാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. ഉന്നത സ്ഥാനത്ത് ജോലി ചെയ്യുന്നവര്‍ക്ക് അനുകൂലസമയമാണ് ആരോപണ വിധേയമായിട്ടുള്ളവര്‍ അവരുടെ സത്യസന്ധത തെളിയിക്കാന്‍ ശ്രമിക്കും. ഉദരരോഗം, നേത്രരോഗം, ഇവയുള്ളവര്‍ വിദഗ്ധ ചികിത്സയ്ക്ക് വിധേയരാകണം. അപകടകരമായ സുഹൃത്ത്ബന്ധത്തിന്റെ പ്രതികൂല സ്വാധീനം ശ്രദ്ധിക്കേണ്ടതാണ്. ബന്ധുക്കളുമായി നഷ്ടപ്പെട്ട ബന്ധം പുനഃസ്ഥാനപിക്കും. പരിസരവാസികളില്‍നിന്നും വിരോധങ്ങള്‍ക്ക് ഇട വന്നുകൂടാം.
ദോഷശാന്തിക്കായി ശിവങ്കല്ധാര, രുദ്രാഭിഷേകം, മൃത്യുഞ്ജയ പുഷ്പാഞ്ജലി, ശാസ്താവിന് നിരാജനം ഇവ നടത്തിക്കൊള്ളണം.
കന്നിക്കൂറ്: ഉത്രം 45 നാഴിക, അത്തം, ചിത്തിര 30 നാഴിക
നഷ്ടപ്പെട്ട സ്വത്തുക്കള്‍ വീണ്ടെടുക്കുന്നിനായി ശ്രമിക്കും. ഗൃഹനിര്മ്മാണാദികള് ആരംഭിക്കുമെങ്കിലും പ്രതിബന്ധങ്ങള്‍ വന്നുചേരും. ദാമ്പത്യജീവിതത്തില്‍ ഭാര്യാഭര്ത്തൃബന്ധങ്ങള്ക്ക് ശൈഥില്യം വന്നുകൂടാവുന്നതാണ്. ഏറിയ കാലമായി നടന്നുവന്നിരുന്ന ഭൂമിവിവാദങ്ങള്ക്ക് വിരാരമുണ്ടാകും. വിഷജന്യമായ രോഗങ്ങള്‍ ആഹാരനീഹാരാദികളെക്കൊണ്ടുള്ള രോഗങ്ങള്‍, കര്‍ണരോഗങ്ങള്‍ എന്നിവ അനുഭവപ്പെടുന്നതാണ്. ഊര്‍ജ്ജ്വസ്വലമായ മനസ്സ്, നിഗൂഢതകള്‍ കണ്ടെത്താനുള്ള ശക്തമായ ശ്രമം, രോഗ പ്രതിരോധശക്തി എന്നിവയുണ്ടാകും. നഷ്ടപ്പെട്ടത് കഠിനാദ്ധ്വാനത്തിലൂടെ വീണ്ടെടുക്കും വിവാഹത്തില്‍നിന്ന് നേട്ടവും, മാനസിക സംതൃപ്തിയും ഉണ്ടാകും. ഉന്നതസ്ഥാനലബ്ധി, കാര്യജയം, സ്ത്രീകള്‍ നിമിത്തം ഉപദ്രവം എന്നിവയും അനുഭവവേദ്യമാകും. ആദ്യാനുരാഗം, വരുമാന വര്‍ദ്ധന എന്നിവയും സാധ്യമാകും.
കൃഷ്ണസ്വാമീക്ഷേത്രദര്ശനം, വിഷ്ണുസഹസ്രനാമജപം, ലക്ഷ്മീനാരായണപൂജ ഇവ പതിവായി ചെയ്യുന്നത് ഗുണകരമായിരിക്കും.
തുലാക്കൂറ്: ചിത്തര 30 നാഴിക, ചോതി, വിശാഖം 45 നാഴിക
വലിയ കാര്യങ്ങള്‍ക്ക് വലിയ തോതില്‍ സാമ്പത്തികം ചെലവഴിക്കേണ്ടതായി വരും. സര്‍ക്കാര്‍ കാര്യങ്ങളില്‍ വിജയം കണ്ടെത്തും. ഊഹക്കച്ചവടത്തില്‍ താല്പര്യവും സ്ഥാനചനലവും ഉണ്ടാകും. ഊഹക്കച്ചവടത്തില്‍ താല്‍പ്പര്യവും സ്ഥാനചലനവും ഉണ്ടാകും സന്താനങ്ങള്‍ക്ക് അഭിവൃദ്ധിയും മുതിര്‍ന്നവരില്‍നിന്ന് സന്തോഷത്തിനിടവരികയും ചെയ്യും. ദോഷകരമായ കൂട്ടുകെട്ട്, ബന്ധുക്കള്‍ മൂലം മാനസികമായ പിരിമുറുക്കം എന്നിവ അനുഭവപ്പെടും. സ്വര്‍ണ്ണം മുതലായ ലോഹങ്ങള്‍ക്ക് നഷ്ടം, തസ്ക്കരഭയം, എന്നിവയുണ്ടാകാം. ശസ്ത്രക്രിയാദികളെക്കൊണ്ട് ക്ലേശവും, ആഹാരത്തില്‍നിന്നുള്ള വിഭഭുക്തിയും ഉണ്ടാകും. സ്ത്രീകള്‍ നിമിത്തം അവവാദം കേള്‍ക്കാനിടയാകും. സാമ്പത്തിക ഇടപാടുകളില്‍ കൃത്രിമം നേരിടാം. വ്യാപാരമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ ദിവസങ്ങള്‍ അത്ര നല്ലതല്ല.
ദോഷശാന്തിക്കായി ഗണപതിഹോമം, ഭാഗ്യസൂക്തപുഷ്പാഞ്ജലി, ഗണപതിക്ക് കറുകമാല എന്നീ വഴിപാടുകള്‍ നടത്തിക്കൊള്ളണം.
വൃശ്ചികക്കൂറ്: വിശാഖം 15 നാഴിക, അനിഴം, തൃക്കേട്ട
വിദേശയാത്രകള്‍ക്കുള്ള ശ്രമം സഫലീകരിക്കും. സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനായി ദൂരയാത്രകള് ചെയ്യേണ്ടതായി വരും. കേരകര്‍ഷകര്‍ക്കും റബ്ബര്‍ കര്‍ഷകര്‍ക്കും, ബിസിനസ്സില്‍ നേരിയ പുരോഗതി ഉണ്ടാകും. സഹോദരങ്ങളുമായി വ്യവഹാരാദികളില്‍ ഏര്‍പ്പെടും. സ്വജനങ്ങള്‍ക്ക് ചില ആപത്തുകളും, രോഗപീഡകളും വന്നുചേരുന്നത് മനസ്സിനെ അസ്വസ്ഥപ്പെടുത്തും. ബാങ്കിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മേലുദ്യോഗസ്ഥരുടെ അപ്രീതിക്ക് കാരണമാകും. മതപരമായ കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നവര്‍ക്ക് അവരുടെ മേഖല സുസ്ഥിരമാക്കാന്‍ സാധിക്കും. മനോവൈകല്യമുള്ളവര്‍ ആത്മഹത്യാപ്രവണതകള്‍ പ്രകടിപ്പിക്കും. അലര്‍ജി കൊണ്ടുള്ള രോഗങ്ങളും, ത്വക്ദോഷങ്ങളും, അസഹ്യമായി അനുഭവപ്പെടാം.
ദോഷശാന്തിക്കായി ഭദ്രകാളീക്ഷേത്രത്തില്‍, രക്തപുഷ്പാഞ്ജലി, സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തില്‍ പഞ്ചാമൃതം, ചൊവ്വാഴ്ചവ്രതം എന്നിവ അനുഷ്ഠിച്ചുകൊള്ളണം.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം 15 നാഴിക
ഭക്ഷണത്തിലെ ശ്രദ്ധക്കുറവ് മൂലമുള്ള അനാരോഗ്യം, സന്താനഭാഗ്യം, ഉന്നത സ്ഥാനലബ്ധി എന്നിവ ഉണ്ടാകും. പ്രധാന വ്യക്തികളുമായുള്ള സൗഹൃദം ജീവിതത്തില്‍ പുതിയ അനുഭവങ്ങള്‍ സൃഷ്ടിക്കാനിടവരുത്തും. സാഹിത്യം, എഴുത്ത് സെക്രട്ടേറിയല്‍ ജോലികള്‍ എന്നിവയില്‍ വിജയം കൈവരിക്കും. അനാവശ്യമായ യാത്രകള്‍ അനാരോഗ്യത്തിന് കാരണമാകും. ഗൃഹനിര്മ്മാണാദികളില് പ്രതിബന്ധം, വാഹനപരമായ അപകടങ്ങള്‍ അഗ്നിഭയം, ആയുധങ്ങള്‍കൊണ്ടുള്ള ഉപദ്രവം ഇവ വന്നു കൂടുന്നതാണ്. സ്ത്രീസന്താനങ്ങള്‍ നിമിത്തം, മനഃക്ലേശവും, മാതൃസ്ഥാനീയര്‍ക്കും നാല്ക്കാലികള്ക്കും നാശവും ബന്ധുജനവിരോധവും ഉണ്ടാകും. നിത്യാനുഷ്ഠാനകര്മ്മങ്ങള്ക്ക് പ്രതിബന്ധം നേരിടും.
ദോഷശമനത്തിനായി വിഷ്ണുക്ഷേത്രത്തില്‍ സഹസ്രനാമപുഷ്പാഞ്ജലി, പുരുഷസൂക്താര്‍ച്ചന ഇവയും വിഷ്ണുസഹസ്രനാമജപവും നടത്തിപ്പോരണം.
മകരക്കൂറ്: ഉത്രാടം 45 നാഴിക, തിരുവോണം, അവിട്ടം 30 നാഴിക
ലൗകിക വിഷയങ്ങളില്‍ അഭിവൃദ്ധി ഉണ്ടാകും. സത്കര്‍മ്മങ്ങള്‍ക്ക് പ്രതീക്ഷിക്കുന്ന ഫലം കിട്ടുകയില്ല. ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി പൊരുത്തക്കേട്, തര്‍ക്കം എന്നിവ ഉണ്ടാകാം. വിദേശയാത്ര പ്രതീക്ഷിച്ചിരിക്കുന്നവര്‍ക്ക് കാര്യതടസ്സം നേരിടും. വാതസംബന്ധമായ രോഗങ്ങളെക്കൊണ്ട് ബുദ്ധിമുട്ടുകള്‍ നേരിടും. ജ്യേഷ്ഠസന്താനങ്ങളെക്കൊണ്ട് മനസ്സിന് ദുഃഖമുണ്ടാകുമെങ്കിലും അവര്‍ക്ക് കര്‍മ്മമേഖലയില്‍ സ്ഥാനപ്രാപ്തി കൈവരും. വസ്ത്രവ്യാപാരം, തടിവ്യവസായം ഇവ നടത്തുന്നവര്‍ക്ക് അനുകൂല സാഹചര്യമായിരിക്കും. സാമ്പത്തിക ഇടപാടുകളില്‍ വഞ്ചിക്കപ്പെടാതെ ശ്രദ്ധിക്കണം. ബിസിനസ്സിനായി ദൂരയാത്രകള് വേണ്ടിവരും. സമുദായ സംഘടനകളില്‍ ഉന്നതസ്ഥാനീയര്‍ക്ക് അപവാദങ്ങളും, ഇടപാടുകളില്‍ ആരോപണങ്ങളും ഉണ്ടാകാതെ ശ്രദ്ധിക്കണം.
ദോഷശാന്തിക്കായി ഹനുമാന്സ്വാമീക്ഷേത്രദര്ശനം, ഭവനത്തില്‍ നിത്യവും എള്ളെണ്ണത്തിരി കത്തിക്കുകയും, ശാസ്താക്ഷേത്രദര്‍ശനവും നടത്തുന്നത് ഉചിതമായിരിക്കും.
കുംഭക്കൂറ്: അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി 45 നാഴിക
ബുദ്ധിമാന്മാരായ സുഹൃത്തുക്കള്‍, പരിചയക്കാര് ഇവരില്‍നിന്നും തൊഴില്‍മേഖലയില്‍ സഹായം വന്നുചേരും. നഷ്ടപ്പെട്ടതായി കരുതുന്ന സമ്പത്തുക്കള്‍ തിരികെ ലഭിച്ചെന്നുവരാം. ഉദരരോഗങ്ങള്‍, ഹൃദയരോഗങ്ങള്‍ എന്നിവയുള്ളവര്‍ കൂടുതല്‍ ശ്രദ്ധിക്കുകയും ചികിത്സിക്കുകയും വേണം. അടിസ്ഥാനതറവാട്ടില്നിന്നും മാറി താമസിക്കേണ്ടതായി വരും. വാഗ്ദോഷം, അബദ്ധധാരണകള്ക്കിടവരുത്തും. വിദേശത്തുനിന്ന് വേണ്ടപ്പെട്ടവര്‍ തിരികെയെത്തും. വാണിജ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലസമയമാണ്. നിശ്ചയിച്ച വിവാഹബന്ധങ്ങള്‍ സാക്ഷാത്കരിക്കാതെ പോകാം. സ്ത്രീകള്‍ നിമിത്തം വഞ്ചിതരാകാതെ ശ്രദ്ധിക്കണം. ഏറിയ കാലമായി മൂടിവച്ചിരുന്നതായ രഹസ്യങ്ങള്‍ അപവാദങ്ങള്‍ക്ക് കാരണമാകാം.
ദോഷശമനത്തിനായി ശിവങ്കല്‍ മൃത്യുഞ്ജയ പുഷ്പാഞ്ജലി, ജലധാര, ശാസ്താവിന് ശംഖാഭിഷേകം ഇവ നടത്തണം.
മീനക്കൂറ്: പൂരുരുട്ടാതി 15 നാഴിക, ഉത്തൃട്ടാതി, രേവതി
ജലസമ്പത്തുക്കളായ മത്സ്യബന്ധനം, കൃഷികള്‍ ഇവ നടത്തിപ്പോരുന്നവര്ക്ക് അനുകൂലസമയമല്ല. പാദരോഗവും അസ്ഥിസംബന്ധമായ രോഗങ്ങളും, അംഗക്ഷതങ്ങളും വന്നുകൂടാവുന്നതാണ്. സാമ്പത്തിക, സാമൂഹിക വിജയം, ചഞ്ചലപ്രവണതകള് എന്നിവയുണ്ടാകും. മുതിര്‍ന്നവരില്‍നിന്ന് പ്രശംസ നേടുകയും, സാമ്പത്തിക പുരോഗതി ഉണ്ടാകുകയും ചെയ്യും. ഭൂമി സംബന്ധമായ ക്രയവിക്രയങ്ങള്‍ വന്നുചേരും. മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെട്ട് അപവാദങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം. വൈദ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആരോപണങ്ങളും, അലച്ചിലും, സഹിക്കേണ്ടതായി വരും. രക്തദൂഷ്യം നിമിത്തം അസ്വസ്ഥതകളും, ജ്വരാദികളെക്കൊണ്ട് ബുദ്ധിമുട്ടുകളും അനുഭവപ്പെടാം.
കാലദോഷനിവൃത്തിക്കായി ധന്വന്തരീപൂജ, വിഷ്ണുപൂജ, ഇവ നടത്തുകയും പതിവായി വിഷ്ണുക്ഷേത്രദര്‍ശനം ചെയ്യുകയും വേണം.
Recent Comments