ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘റാമി’ന്റെ ലണ്ടന്‍ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി മോഹന്‍ലാല്‍ കേരളത്തിലെത്തിയത് ഒക്ടോബര്‍ മധ്യത്തോടെയായിരുന്നു. വന്നതിന് പിന്നാലെ അദ്ദേഹം ബറോസിന്റെ ഗ്രാഫിക്സ് ടീമിനൊപ്പം ചേര്‍ന്നു. തായ്ലന്റില്‍നിന്നുള്ള ടീമാണ് ബറോസിന്റെ സി.ജി. വര്‍ക്കിന് മേല്‍നോട്ടം വഹിക്കുന്നത്. ഇതിനിടെ ഒക്ടോബര്‍ 21 ന് റിലീസിനെത്തിയ മോണ്‍സ്റ്ററിന്റെ പ്രചരണ പരിപാടികളിലും അദ്ദേഹം സജീവമായിരുന്നു.
രണ്ട് ദിവസം മുമ്പ് ലാല്‍ ഖത്തറിലെത്തി. ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോള്‍ മത്സരത്തോടനുബന്ധിച്ച് ലാല്‍ പാടി അഭിനയിച്ച മ്യൂസിക് വീഡിയോയുടെ ലോഞ്ചിനെത്തിയതായിരുന്നു അദ്ദേഹം. ഇന്നലെയായിരുന്നു ലോഞ്ച്. നവംബര്‍ 2 ന് അദ്ദേഹം കേരളത്തില്‍ മടങ്ങിയെത്തും. 3 ന് ശേഷം ദുബായിലേയ്ക്ക് പോകും. നവംബര്‍ 15 ന് മൊറോക്കോയിലേയ്ക്കും. റാമിന്റെ അവസാന ഷെഡ്യൂളുകള്‍ നടക്കുന്നത് നോര്‍ത്ത് ആഫ്രിക്കന്‍ രാജ്യങ്ങളിലൊന്നായ മൊറോക്കോയിലാണ്. 45 ദിവസത്തെ ഷൂട്ടാണ് മൊറോക്കോയില്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്. മൊറോക്കോ ഷെഡ്യൂളോടെ റാം പൂര്‍ത്തിയാകും.
ജനുവരി ആദ്യം കേരളത്തിലെത്തുന്ന ലാല്‍ 10-ാം തീയതി ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രത്തില്‍ ജോയിന്‍ ചെയ്യും. രാജസ്ഥാനിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ്. ഇതില്‍ ഒരു ഗുസ്തിക്കാരന്റെ വേഷമാണ് ലാലിന്.
Follow Us on Google News
Recent Comments