വാഹനത്തിന്റെ പുറംശുദ്ധിയേക്കാള് നാം പ്രാധാന്യം കൊടുക്കേണ്ടത് അതിന്റെ അകംശുദ്ധിക്ക് തന്നെയാണ്.
വാഹനത്തിന്റെ ഇന്റീരിയര്‍ ക്ലീന്‍ ചെയ്യുന്നതിലൂടെ വിവിധതരം ബാക്ടീരിയല്‍ ഇന്‍ഫക്ഷനുകളും ദുര്‍ഗന്ധവും ഒഴിവാക്കുവാന്‍ സാധിക്കും.
വാഹനത്തിലെ പ്രധാനപ്പെട്ട ടച്ച് പോയിന്റുകളായ സ്റ്റീയറിംഗ്, ഗീയര്‍ ലിവര്‍, സീറ്റുകള്‍ തുടങ്ങിയവ ക്ലീന്‍ ചെയ്യേണ്ടത് അധികം പ്രാധാന്യം അര്‍ഹിക്കുന്നു. ഒന്നിലധികം വ്യക്തികള്‍ ഉപയോഗിക്കുന്ന വാഹനം ആണെങ്കില്‍ വളരെ എളുപ്പത്തില്‍ വൈറസുകളുടെയും ബാക്ടീരിയകളുടെയും സാന്നിദ്ധ്യം അതിലുണ്ടാവുകയും വിവിധതരം ഇന്ഫക്ഷനുകള്ക്ക് കാരണമാകുകയും ചെയ്യുന്നു.
വാഹനത്തിന്റെ ഇന്റീരിയര്‍ സ്ഥിരമായി വൃത്തിയാക്കുന്നത്, അതിന്റെ പുതുമ നഷ്ടപ്പെടാതിരിക്കാനും സഹായിക്കും.
മഴയുള്ള സമയങ്ങളില്‍ കാര്‍പെറ്റ് മാറ്റുകള്ക്ക് പകരം റബ്ബര്‍ മാറ്റുകള്‍ ഉപയോഗിക്കുന്നത് ഇന്റീരിയറില്‍ ദുര്‍ഗന്ധം ഒഴിവാക്കുവാന്‍ സഹായിക്കും.
Recent Comments