അന്തരീക്ഷ മലിനീകരണം തടയുന്നതിനും ശുദ്ധവായു ലഭിക്കുന്നതിനും ആചാര്യന്മാര് വൃക്ഷങ്ങള്‍ക്ക് ഉചിതമായ സ്ഥാനം കല്പ്പിച്ചിട്ടുണ്ട്. വീടിന്റെ കിഴക്കുഭാഗത്തുവേണം ഇലഞ്ഞിയും പേരാലും നടാന്‍. തെക്ക് ഭാഗത്ത് നടേണ്ടത് അത്തിയും പുളിയുമാണ്. അരയാലും ഏഴിലം പാലയുമാണ് പടിഞ്ഞാറ് ഭാഗത്ത് നടേണ്ട വൃക്ഷങ്ങള്‍. വടക്ക് ഭാഗത്തായി ഇത്തിയും പുന്നയും മാവും നടാം.
തെക്കും പടിഞ്ഞാറും ഉയരമുള്ള വൃക്ഷങ്ങള്‍ നടുന്നതു വഴി ഉച്ചകഴിഞ്ഞുള്ള സൂര്യന്റെ അള്‍ട്രാവയലറ്റ് രശ്മികളെ പ്രതിരോധിക്കാന്‍ സഹായിക്കും. കിഴക്കുഭാഗത്ത് പ്രഭാത സൂര്യന് തടസ്സം വരാതെയുള്ള സസ്യലതാദികള്‍ വേണം നട്ടുപിടിപ്പിക്കാന്‍.
ഔഷധസസ്യങ്ങള്‍ നട്ടുവളര്‍ത്തേണ്ടത് വടക്കുഭാഗത്താണ്. മുള്ളുള്ള വൃക്ഷങ്ങളും സസ്യങ്ങളും ഗൃഹത്തിന് അടുത്തു നിന്ന് ഒഴിവാക്കുക. പ്ലാവും മാവും നാലു ദിക്കിലും വളര്‍ത്തുന്നതുകൊണ്ട് ദോഷങ്ങളൊന്നുമില്ല.
വീടിന്റെ മുന്‍ഭാഗത്ത് കൊന്നമരം നടാന്‍ പാടില്ല. മറ്റ് മൂന്നു ഭാഗങ്ങളില്‍ എവിടെയുമാകാം. എവിടെ നട്ടാലും വീടിന്റെ ചുമരുകളില്‍നിന്ന് അകന്നായിരിക്കണം നട്ടു പിടിപ്പിക്കേണ്ടത്.
കന്നിമൂലയുടെ തെക്ക് ഭാഗത്ത് അത്തിയും പുളിയും പടിഞ്ഞാറുഭാഗത്ത് അരയാലും ഏഴിലംപാലയും നടുന്നത് വഴി ദോഷങ്ങളേതെങ്കിലുമുണ്ടെങ്കില് മാറിക്കിട്ടുന്നതാണ്.
Recent Comments