രജനികാന്തിന്റെ മകള്‍ ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ലാല്‍ സലാം’. വിഷ്ണു വിശാലും വിക്രാന്തുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ അതിഥിതാരമായാണ് രജനികാന്ത് എത്തുന്നത്. ക്രിക്കറ്റ് പ്രേമേയമാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂജാചടങ്ങുകളോടെ ഇന്ന് ചെന്നൈയില്‍ ആരംഭിച്ചു. ചിത്രത്തിന്റെ പോസ്റ്ററും പുറത്തുവിട്ടു.
ലൈക്കാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുഭാസ്കരനാണ് ചിത്രം നിര്‍മ്മിക്കുന്നത്. എ.ആര്. റഹ്മാന് സംഗീതം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു രംഗസ്വാമിയാണ് കൈകാര്യം ചെയ്യുന്നത്. എഡിറ്റിംഗ് പ്രവീണ്‍ ഭാസ്കര്‍, കോസ്റ്റിയൂം ഡിസൈനര്‍ പൂര്‍ണ്ണിമ രാമസ്വാമി. മറ്റു താരങ്ങളെയും സാങ്കേതിക പ്രവര്‍ത്തകരെയും സംബന്ധിച്ചുള്ള അനൗണ്‍സ്മെന്റ് വരുംദിവസങ്ങളില്‍ ഉണ്ടാകും. 2023 ചിത്രം റിലീസ് ചെയ്യും.
അതേസമയം നെല്‍സണ്‍ ദിലീപ്കുമാര് സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രം ജയിലറിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുവരുന്നു. ചിത്രം 2023 ഏപ്രിലില്‍ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷ.
Recent Comments