നീണ്ട 35 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം കമല്‍ഹാസനെ നായകനാക്കി മണിരത്നം സിനിമ ഒരുക്കുന്നു. കമല്‍ഹാസന്റെ പിറന്നാള്‍ദിനത്തിന് തലേന്നാണ് പുതിയ സിനിമാപ്രഖ്യാപനവുമായി ഇരുവരും എത്തിയിരിക്കുന്നത്. മണിരത്നം തന്നെയാണ് ചിത്രത്തിന് രചന നിര്‍വ്വഹിക്കുന്നത്. 1987 ല്‍ പുറത്തിറങ്ങിയ നായകനിലാണ് കമല്‍ഹാസനും മണിരത്നവവും ഏറ്റവും ഒടുവിലായി ഒന്നിച്ചത്. ചിത്രം വന്‍ ഹിറ്റായിരുന്നു. മികച്ച നടനുള്ള ദേശീയ പുരസ്കാരം കമല്‍ഹാസനെ രണ്ടാമതായി തേടിയെത്തുന്നത് നായകനിലെ ഉജ്ജ്വലപ്രകടനത്തെ മുന്‍നിര്‍ത്തിയാണ്.
മണിരത്നത്തിന്റെ മദ്രാസ് ടാക്കീസ്, ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസ്, കമല്‍ ഹാസന്റെ രാജ് കമല്‍ ഫിലിംസ് എന്നീ ബാനറുകളില്‍ മണിരത്നം, കമല്ഹാസന്, ആര്, മഹേന്ദ്രന്, ശിവ ആനന്ദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. എ.ആര്. റഹ്മാനാണ് സംഗീതം കൈകാര്യം ചെയ്യുന്നത്. ഇതാദ്യമായാണ് കമല്ഹാസന്-മണിരത്നം ചിത്രത്തിനുവേണ്ടി റഹ്മാന് സംഗീതം ഒരുക്കുന്നത്. 2024 ല്‍ ചിത്രം പ്രദര്‍ശനത്തിനെത്തിക്കാനാണ് അണിയറക്കാര്‍ ലക്ഷ്യമിടുന്നത്. കമല്‍ഹാസന്റെ കരിയറിലെ 234-ാമത്തെ ചിത്രമാണിത്.
#KH234#Ulaganaygan #KamalHaasan @ikamalhaasan #ManiRatnam @Udhaystalin @arrahman #Mahendran @bagapath @RKFI @RedGiantMovies_ @turmericmediaTM https://t.co/BPRa2Mm7c7
— Madras Talkies (@MadrasTalkies_) November 6, 2022
അതേസമയം 2022 ല്‍ പുറത്തിറങ്ങിയ കമല്ഹാസന് ചിത്രം വിക്രമും മണിരത്നം സംവിധാനം ചെയ്ത പൊന്നിയിന്‍ ശെല്‍വനും ബോക്സ് ഓഫീസില്‍ വന്‍ വിജയം നേടിയിരുന്നു. അതുകൊണ്ടുതന്നെ ഇരുവരും ഒന്നിക്കുന്നുവെന്ന പ്രഖ്യാപനവും പ്രേക്ഷകരില്‍ കൂടുതല്‍ പ്രതീക്ഷയുണര്‍ത്തുന്നുണ്ട്.
Recent Comments