റീല്‍ എന്ന തമിഴ് ചിത്രത്തിലൂടെ തമിഴര്‍ക്ക് സുപരിചിതനായ ബിജോയ് കണ്ണൂര്‍ (ഉദയരാജ്) ആദ്യമായി മലയാളത്തില്‍ നായകനാകുന്ന ചിത്രമാണ് വള്ളിച്ചെരുപ്പ്. ഒരു മുത്തച്ഛന്റെയും കൊച്ചുമകന്റെയും ആത്മബന്ധത്തിന്റെ വൈവിധ്യതലങ്ങളിലൂടെയുള്ള സഞ്ചാരമാണ് ചിത്രം വരച്ചുകാട്ടുന്നത്. എഴുപതുകാരന് മുത്തച്ഛനായി ബിജോയ് കണ്ണൂരും കൊച്ചുമകനായി മാസ്റ്റര്‍ ഫിന് ബിജോയ്യും വേഷമിടുന്നു. ഏഷ്യാനെറ്റ് പ്ളസ്സിലൂടെ ശ്രദ്ധേയയായ ചിന്നുശ്രീ വല്‍സലനാണ് നായിക. തിരുവനന്തപുരം വെള്ളായണിയിലും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരണം പൂര്‍ത്തിയായി.
കൊച്ചുപ്രേമന്, സാജന് സൂര്യ, അനൂപ് ശിവസേവന്‍, ദിവ്യ ശ്രീധര്‍, എസ് ആര് ശിവരുദ്രന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. കഥാപാത്രങ്ങളാകുന്നു. ശ്രീമുരുകാ മൂവി മേക്കേഴ്സിന്റെ ബാനറില്‍ സി.എന്‍. സുരേഷാണ് ചിത്രം നിര്‍മ്മിക്കുന്നത്.
തിരക്കഥ, സംവിധാനം ശ്രീഭാരതി, ഛായാഗ്രഹണം റിജു ആര് അമ്പാടി, എഡിറ്റിംഗ് ശ്യാം സാംബശിവന്, കഥ ബിജോയ് കണ്ണൂര്‍, സംഭാഷണം ദേവിക എല്‍ എസ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ സജി അടൂര്‍, അസ്സോസിയേറ്റ് ഡയറക്ടര്‍ നന്ദന്, പ്രൊഡക്ഷന്‍ മാനേജര്‍ എസ് ആര് ശിവരുദ്രന്‍. ഹരികൃഷ്ണന് വണ്ടകത്തിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ജോജോ കെന്‍ ആണ്. പശ്ചാത്തലസംഗീതം ജിയോ പയസ്, ചമയം അമല്‍ദേവ് ജെ ആര്, കല അഖില്‍ ജോണ്സണ്, കോസ്റ്റ്യൂം അഭിലാഷ് എസ് എസ്, സ്റ്റില്‍സ് ഉദയന്‍ പെരുമ്പഴുതൂര്‍, പിആര്‍ഒ അജയ് തുണ്ടത്തില്‍.
Recent Comments