‘ദി കാശ്മീര്‍’ ഫയല്‍സിന്റെ സംവിധായകന് വിവേക് രഞ്ജന്‍ അഗ്നിഹോത്രി ഇന്ന് ട്വിറ്ററില്‍ തന്റെ വരാനിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറക്കി. പ്രേക്ഷകര്‍ക്ക് ഒരു ചലഞ്ച് നല്‍കിക്കൊണ്ടാണ് വളരെ വ്യത്യസ്തമായൊരു പോസ്റ്റര്‍ അദ്ദേഹം പുറത്തുവിട്ടിരിക്കുന്നത്.
Can you guess the title of my next film? pic.twitter.com/qBOuAREk2B
— Vivek Ranjan Agnihotri (@vivekagnihotri) November 8, 2022
പോസ്റ്ററില്‍ ‘THE (__) WAR’ എന്നാണ് എഴുതിയിരിക്കുന്നത്. ‘ദി’ക്കും ‘വാറി’നും ഇടയിലുള്ള വാക്ക് പൂരിപ്പിക്കാന്‍ അദ്ദേഹം ആവശ്യപ്പെടുന്നു. ‘എന്റെ അടുത്ത സിനിമയുടെ പേര് നിങ്ങള്‍ക്ക് ഊഹിക്കാന്‍ കഴിയുമോ?’ എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം പോസ്റ്റ് ഇട്ടത്. ഈ വെല്ലുവിളി ഏറ്റെടുത്ത് നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയത്. ‘വാക്സിന്’, ‘കോവിഡ് ദ കോവിഡ് വാര്’ എന്നിങ്ങനെ നീളുന്ന കമന്റുകള്‍. വിവേകിന്റെ പ്രൊഡക്ഷന്‍ ഹൗസായ ഐ ആം ബുദ്ധ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
Recent Comments