കാനന്‍ ചാനല്‍ മീഡിയ സംഘടിപ്പിക്കുന്ന കാന്‍ ഷോര്‍ട്ട് ഫിലിം മെഗാ ഈവന്റില്‍ പങ്കെടുക്കാന്‍ പ്രേക്ഷകര്‍ക്കും അവസരം ഒരുങ്ങുന്നു. താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരുമടക്കം മലയാളസിനിമയിലെ പ്രമുഖര്‍ പങ്കെടുക്കുന്ന അവാര്‍ഡ് നിശയില്‍ അവര്‍ക്കൊപ്പം പങ്കെടുക്കാന്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം- myc.canchannels.com എന്ന വെബ്സൈറ്റില്‍ നിങ്ങള്‍ ആര്‍ക്കൊപ്പം വേദി പങ്കിടുവാന്‍ ആഗ്രഹിക്കുന്നുവെന്ന് രജിസ്റ്റര്‍ ചെയ്യുക. രജിസ്റ്റര്‍ ചെയ്ത വിവരങ്ങള്‍ പൂര്‍ണ്ണമാണെങ്കില്‍ അപ്പോള്‍തന്നെ നിങ്ങള്‍ക്ക് സ്ഥിരീകരണം ലഭിക്കും. അവരില്‍നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കാണ് മെഗാ ഈവന്റില്‍ താരങ്ങള്‍ക്കൊപ്പം വേദി പങ്കിടാന്‍ അവസരങ്ങള്‍ ലഭിക്കുന്നത്.
ജനുവരി 22 ഞായറാഴ്ച എറണാകുളം ലേ-മെറിഡിയനില്‍ വച്ചാണ് അവാര്‍ഡ് ഫങ്ഷന്. ഇന്ത്യയിലെ ഏറ്റവും വലിയ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലാണ് കാന്‍ ചാനലിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്നത്. മികച്ച ഷോര്‍ട്ട് ഫിലിമിന് 2 ലക്ഷം രൂപയാണ് സമ്മാനത്തുക. ജനപ്രിയ ഷോര്‍ട്ട് ഫിലിമിന് 1 ലക്ഷം രൂപയും ലഭിക്കും. കൂടാതെ 5 വിഭാഗങ്ങളിലായി 50000 രൂപ വീതം 2.5 ലക്ഷം രൂപയാണ് വിജയികളെ കാത്തിരിക്കുന്നത്. സന്തോഷ് ശിവന് ജൂറി ചെയര്‍മാനും ശ്വേതാമേനോന്, അനില്‍ രാധാകൃഷ്ണമേനോന്, എ.കെ. സാജന് എന്നിവര്‍ ജൂറി അംഗങ്ങളുമായുള്ള കമ്മിറ്റിയാണ് വിജയികളെ തെരഞ്ഞെടുക്കുന്നത്.
Recent Comments