ലക്ഷദ്വീപിലെ വായ്മൊഴി ഭാഷയായ ‘ജസരി’ ഭാഷയില്‍ ഒരുങ്ങിയ ആദ്യഗാനം റിലീസായി. ഐഷ സുല്‍ത്താന ഒരുക്കിയ ഫ്ളഷിലൂടെയാണ് ആദ്യമായി ജസരി ഭാഷയില്‍ ഒരു ഗാനം പുറത്തിറങ്ങുന്നത്. ലക്ഷദ്വീപിലെ തനത് സംഗീതവും പാരമ്പര്യ വരികളും ചേര്‍ത്തൊരുക്കിയ ഈ ഗാനം ആലപിച്ചത് ലക്ഷദ്വീപ് നിവാസിയായ ഷെഫീക്ക് കില്‍ത്താന്‍നാണ്. സംഗീതം കൈലാഷ് മേനോന്. നാടോടി പാരമ്പര്യ ഈണങ്ങളില്‍ ഒഴുകിയെത്തുന്ന ഈ ഗാനം സംഗീതാസ്വാദകര്‍ക്കിടയില്‍ ഏറെ ഹരം കൊള്ളിച്ചിട്ടുണ്ട്.
നടന് ഡോ. വിഷ്ണുവര്‍ദ്ധനന്റെ 72-ാം ജന്മദിനത്തോടനുബന്ധിച്ച് നവകര്‍ണ്ണാടക ഫിലിം അക്കാദമി ഏര്‍പ്പെടുത്തിയ മൂന്ന് ചലച്ചിത്ര പുരസ്ക്കാരങ്ങള്‍ ഈ ചിത്രത്തിന് ലഭിച്ചിരുന്നു. കൂടാതെ അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയിലും ഫ്ളഷ് പ്രദര്‍ശിപ്പിച്ചിരുന്നു. ലക്ഷദ്വീപിന്റെ ഭൂപ്രകൃതി പശ്ചാത്തലമാക്കി ഒരുക്കിയ ഫ്ളഷില്‍ പുതുമുഖ താരങ്ങളും ദ്വീപ് നിവാസികളുമാണ് അഭിനയിച്ചിരിക്കുന്നത്. നായികാ പ്രാധാന്യമുള്ള ചിത്രത്തില്‍ മുംബൈ മോഡലായ ഡിമ്പിള്‍ പോളാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബീനാ കാസിം നിര്‍മ്മിച്ച ഫ്ളഷിന്റെ ഛായാഗ്രാഹകന്‍ കെ.ജി. രതീഷാണ്. എഡിറ്റിംഗ് നൗഫല്‍ അബ്ദുള്ള, സംഗീതം വില്യം ഫ്രാന്‍സിസ്, കൈലാഷ് മേനോന്. പിആര്‍ഒ പി.ആര്. സുമേരന്‍.
Recent Comments