തമിഴിലെ ശ്രദ്ധേയനായ നടന് ഗൗതമും മലയാളി നടിയായ മഞ്ചിമയുമായുള്ള വിവാഹം നവംബര്‍ 28 ന് ചെന്നൈയില്‍ നടക്കും. 80 കളിലെ താരമായിരുന്ന കാര്‍ത്തിക്കിന്റെ മകനാണ് ഗൗതം. മണിരത്നത്തിന്റെ കടല്‍ എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. മഞ്ചിമ കളിയൂഞ്ഞാല് എന്ന മലയാള ചിത്രത്തിലൂടെയാണ് ബാലതാരമായി അഭിനയിച്ചുതുടങ്ങിയത്. പിന്നീട് ഒരു വടക്കന്‍ സെല്‍ഫിയിലൂടെ നായികയുമായി. തുടര്‍ന്ന് നിരവധി തമിഴ് ചലച്ചിത്രങ്ങളിലും മഞ്ചിമ അഭിനയിച്ചിരുന്നു. ഇരുവരും അഭിനയിച്ച തേവരാട്ടം എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍വച്ചാണ് ഇവര്‍ പ്രണയബദ്ധരാകുന്നത്.
മൂന്ന് വര്‍ഷത്തിലേറെയായി ഇവരുടെ പ്രണയം ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുവരികയായിരുന്നു. എന്നാല്‍ ഇതിനെ അവര്‍ എതിര്‍ത്തിരുന്നില്ല. അടുത്തിടെയാണ് പുറംലോകം ഇവരുടെ പ്രണയം അറിഞ്ഞുതുടങ്ങിയത്. കഴിഞ്ഞ കുറച്ച് നാളുകള്‍ക്കുമുമ്പ് അത് ഔദ്യോഗികമായി വെളിപ്പെടുത്തുകയും ചെയ്തു. രണ്ട് കുടുംബങ്ങളുടെയും സമ്മതത്തോടെയായിരുന്നു അത്.
കാര്‍ത്തിക്കിന്റെ ഏറ്റവും അടുത്ത സുഹൃത്ത് വലയങ്ങളില്‍നിന്ന് അറിയാന്‍ കഴിഞ്ഞത് വരുന്ന നവംബര്‍ 28 ന് ചെന്നൈയില്‍വച്ച് ഇവരുടെ വിവാഹം നടക്കുമെന്നാണ്. അടുത്ത ബന്ധുക്കള്മാത്രമായിരിക്കും വിവാഹത്തില്‍ പങ്കെടുക്കുക. പിന്നീട് സുഹൃത്തുക്കള്‍ക്കും സിനിമാപ്രവര്‍ത്തകര്‍ക്കുമായി ചെന്നൈയിലും കൊച്ചിയിലും വിവാഹാനന്തരച്ചടങ്ങുകള് സംഘടിപ്പിക്കുമെന്നാണ് അറിയുന്നത്. ഇത് സംബന്ധിച്ച് ഔദ്യോഗിക കുറിപ്പൊന്നും ഇരുവരും പങ്കുവച്ചിട്ടില്ല.കാര്‍ത്തിക്കിന്റെ ഏറ്റവും അടുത്ത സുഹൃത്ത് വലയങ്ങളില്‍നിന്ന് അറിയാന്‍ കഴിഞ്ഞത് വരുന്ന നവംബര്‍ 28 ന് ചെന്നൈയില്‍വച്ച് ഇവരുടെ വിവാഹം നടക്കുമെന്നാണ്. അടുത്ത ബന്ധുക്കള്മാത്രമായിരിക്കും വിവാഹത്തില്‍ പങ്കെടുക്കുക. പിന്നീട് സുഹൃത്തുക്കള്‍ക്കും സിനിമാപ്രവര്‍ത്തകര്‍ക്കുമായി ചെന്നൈയിലും കൊച്ചിയിലും വിവാഹാനന്തരച്ചടങ്ങുകള് സംഘടിപ്പിക്കുമെന്നാണ് അറിയുന്നത്.
Recent Comments