പ്രശസ്ത ഛായാഗ്രാഹകന്‍ പപ്പു അന്തരിച്ചു. ഏറെക്കാലമായി രോഗബാധിതനായി ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം. 46 വയസ്സായിരുന്നു. സംസ്കാരം നാളെ തൃപ്പൂണിത്തുറയില്‍ നടക്കും.
പ്രശസ്ത ഛായാഗ്രാഹകന്‍ രാജീവ് രവിയുടെ അസിസ്റ്റന്റായിട്ടായിരുന്നു പപ്പുവിന്റെ തുടക്കം. ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രന് സംവിധാനം ചെയ്ത സെക്കന്റ്ഷോയിലൂടെ പപ്പു സ്വതന്ത്രഛായാഗ്രാഹകനായി. കൂതറ, അയാള്‍ ശശി, റോസ് ഗിറ്റാറിനാല്‍, ഞാന്‍ സ്റ്റീഫ് ലോപ്പസ്, ഈട തുടങ്ങിയവ പപ്പു ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രങ്ങളായിരുന്നു. ഒടിടിയില്‍ റിലീസ് ചെയ്ത അപ്പനാണ് പപ്പു ഛായാഗ്രഹണം നിര്‍വ്വഹിച്ച അവസാന ചിത്രം. സുധീഷ് പപ്പു എന്നാണ് യഥാര്‍ത്ഥ പേര്.
Recent Comments