വിരുമൻ, പൊന്നിയിൻ സെൽവൻ, സർദാർ എന്നീ വിജയചിത്രങ്ങൾക്ക് ശേഷം നടൻ കാർത്തിയുടെ ഇരുപത്തി അഞ്ചാമത്തെ സിനിമയായ ജപ്പാൻ്റെ ചിത്രീകരണം തൂത്തു ക്കുടിയിൽ പുരോഗമിക്കുന്നു. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടിരിക്കയാണ് അണിയറക്കാർ. രാജു മുരുകൻ രചനയും സംവിധാനവും നിർവഹിക്കുന്ന സിനിമയിൽ കാർത്തിയുടെ നായികയായി എത്തുന്നത് മലയാളി താരം അനു ഇമ്മാനുവലാണ്.
ഡ്രീം വാരിയർ പിക്ചർസിൻ്റെ ബാനറിൽ എസ്.ആർ. പ്രകാശ് ബാബു, എസ്.ആർ. പ്രഭു എന്നിവർ നിർമ്മിക്കുന്ന ആറാമത്തെ കാർത്തി ചിത്രമാണ് ‘ ജപ്പാൻ ‘. തെലുങ്ക് ഹാസ്യ നടൻ സുനിൽ ഈ സിനിമയിലൂടെ തമിഴിൽ ചുവടു വെക്കുകയാണ്. അല്ലു അർജുൻ്റെ ‘പുഷ്പ’യിൽ ‘ വില്ലൻ കഥാപത്രം ചെയ്തതും സുനിലാണ്. അതു പോലെ ‘ ഗോലി സോഡ ‘, ‘ കടുക് ‘ എന്നീ സിനിമകൾ സംവിധാനം ചെയ്ത ഛായഗ്രാഹകൻ വിജയ് മിൽട്ടനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
പൊന്നിയിൻ സെൽവനിലൂടെ ലോക ശ്രദ്ധ പിടിച്ചു പറ്റിയ രവി വർമ്മനാണ് ഛായഗ്രാഹകൻ. ജീ. വി. പ്രകാശ് കുമാറാണ് സംഗീത സംവിതായകൻ. തൂത്തുക്കുടിയും കേരളവുമാണ് സിനിമയുടെ ലൊക്കഷനുകൾ. വാർത്താപ്രചരണം സി.കെ.അജയ് കുമാർ.
Recent Comments