മലയാളത്തിലെ എക്കാലത്തേയും സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ച നിര്‍മ്മാതാവ് ഔസേപ്പച്ചന് വാളക്കുഴിയുടെ പുതിയ സിനിമയുടെ പ്രഖ്യാപന വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ആദ്യ സിനിമയായ ‘നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്’ മുതല്‍ ‘ഒരു അഡാറ് ലവ്’ വരെ ഒരു പിടി പുതുമുഖങ്ങളെ മലയാള സിനിമയ്ക്ക് സമ്മാനിച്ച നിര്‍മ്മാതാവാണ് ഔസേപ്പച്ചന് വാളക്കുഴി.
ചിത്രീകരണം പൂര്‍ത്തിയാക്കി ഇതുവരേയും പേരിടാത്ത ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. വാര്‍ത്താ പ്രചരണം പി. ശിവപ്രസാദ്.
Recent Comments