ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ‘നല്ല സമയ’ത്തിന്റെ ട്രെയിലര്‍ ലോഞ്ച് നവംബര്‍ 19 വൈകുന്നേരം 7 മണിക്ക് കോഴിക്കോട് ഹൈലൈറ്റ് മാളില്‍ നടത്താനിരുന്നതായിരുന്നു. നടി ഷക്കീലയായിരുന്നു ചടങ്ങിലെ വിശിഷ്ടാതിത്ഥി. ഈ ചടങ്ങില്‍ പങ്കുകൊള്ളാന്‍ അവര്‍ തലേദിവസംതന്നെ കോഴിക്കോട്ട് എത്തിയിരുന്നു.
എന്നാല്‍ ഷക്കീല പങ്കെടുക്കുന്നുവെന്ന ഒറ്റ കാരണത്താല്‍ പ്രോഗ്രാം നടത്താന്‍ സാധിക്കില്ലെന്ന് കാട്ടി മാള്‍ മാനേജ്മെന്റ് കടുത്ത നിലപാടെടുത്തു. ഷക്കീലയെ ഒഴിവാക്കി സിനിമയുടെ മറ്റ് പ്രവര്‍ത്തകരെ വച്ച് പരിപാടി നടത്താനാണെങ്കില്‍ മാത്രം ഹാള്‍ വിട്ടുനല്‍കാമെന്നും അവര്‍ പറഞ്ഞു. ഇതില്‍ പ്രതിഷേധിച്ച് സംവിധായകന് ഒമര്‍ ലുലു കോഴിക്കോട് ഹൈലൈറ്റ് മാളിലെ പരിപാടി മാറ്റി വച്ചു.
ഷക്കീലയും ഒരു സിനിമാ താരം മാത്രം ആണ്. ഒരുപാട് സൂപ്പര്‍ ഹിറ്റ് സിനിമകളുടെ ഭാഗവും. പക്ഷെ ഇന്നത്തെ ഇത്ര പ്രോഗ്രസീവ് ആയ സമൂഹത്തിനും എന്തിന്റെ പേരില്‍ ആണ് ഷക്കീലയോട് അയിത്തം. മലയാള സമൂഹത്തിനു തന്നെ അപമാനകരമായ പ്രവര്‍ത്തിയാണ് കോഴിക്കോട് ഹൈലൈറ്റ് മാള്‍ മാനേജ്മെന്റിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത്. ഒമര്‍ ലുലു പറയുന്നു.
ഈ വിഷയത്തില്‍ തന്റെ പ്രതികരണം വ്യക്തമാക്കിക്കൊണ്ട് ഷക്കീലയ്ക്കൊപ്പം ചേര്‍ന്ന് സംവിധായകന് ഒമര്‍ ലുലു ഒരു വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഇര്‍ഷാദും വിജീഷും കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് A സര്‍ട്ടിഫിക്കാറ്റാണ് നല്‍കിയിരുന്നത്. ‘തന്റെ ആദ്യത്തെ എ പടം’ എന്ന രീതിയില്‍ ഒമര്‍ അതിനെ മാര്‍ക്കറ്റ് ചെയ്യാനും ശ്രമിച്ചിരുന്നു. അതിന്റെ ഭാഗമായിട്ടാണ് ട്രെയിലഞ്ച് ലോഞ്ചിന് ഷക്കീലയെ കേരളത്തിലെത്തിച്ചതും. നവംബര്‍ 25 ന് ചിത്രം പ്രദര്‍ശനത്തിനെത്തും.
Recent Comments