പ്രേംനസീര്‍ ഫൗണ്ടേഷന്, ട്രിവാന്‍ഡ്രം ഫിലിം ഫ്രെറ്റേണിറ്റിയുമായി സഹകരിച്ച് ഷോര്‍ട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു. 2021 മുതല്‍ നിര്‍മ്മിച്ച ഹ്രസ്വചിത്രങ്ങള്‍ക്കാണ് അപേക്ഷിക്കാന്‍ അര്‍ഹത. ഏത് ഇന്ത്യന്‍ ഭാഷയിലും നിര്‍മ്മിച്ച ഷോര്‍ട്ട് ഫിലിമുകള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. ഹ്രസ്വചിത്രങ്ങളുടെ ദൈര്‍ഘ്യം പരമാവധി 30 മിനിറ്റാണ്. 1500 രൂപയാണ് പ്രവേശന ഫീസ്. ഡിസംബര്‍ 15 ന് മുമ്പായി എന്‍ട്രികള്‍ ലഭിച്ചിരിക്കണം. പ്രശസ്ത സംവിധായകന് പ്രിയദര്ശന് ചെയര്‍മാനായ ജൂറിയില്‍ ടി.കെ. രാജീവ്കുമാര്‍, ശങ്കര്‍ രാമകൃഷ്ണന്, ജഗദീഷ്, തരുണ്‍ മൂര്‍ത്തി, അഴകപ്പന്‍, പ്രിയങ്ക നായര്‍ എന്നിവര്‍ അംഗങ്ങളാണ്. ഇവര്‍ വിജയികളെ കണ്ടെത്തും. പ്രേംനസീറിന്റെ ഓര്‍മ്മദിവസമായ ജനുവരി 16 ന് വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കും. മികച്ച ഹ്രസ്വചിത്രത്തിന് 50000 രൂപയും മികച്ച സംവിധായകന് 25000 രൂപയാണ് സമ്മാനത്തുക. കൂടാതെ പത്തോളം വിഭാഗങ്ങളിലായി ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും ശില്‍പ്പവും ലഭിക്കും. www.premnazirfoundation.org എന്ന വെബ് സൈറ്റില്‍ രജിസ്ട്രേഷന് ചെയ്യാം.
ധ്രുവത്തിലെ മമ്മൂക്കയെ പെട്ടെന്ന് ഓർത്തെടുക്കാൻ കഴിയുന്നത്
Recent Comments