സ്ത്രീ, ഭര്‍ത്യഗൃഹത്തില്‍ അരക്ഷിതയാവുകയും തുടര്‍ന്ന് മടങ്ങിപ്പോകാന്‍ ഇടമില്ലാതാവുകയും ചെയ്യുമ്പോള്‍ നടത്തുന്ന പോരാട്ടജീവിതത്തിന്റെ കഥ പറയുന്ന സിനിമയാണ് തന്മയി. ചിത്രത്തിന്റെ ടൈറ്റില്‍ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. എറണാകുളം അബാദ് പ്ലാസയില്‍ നടന്ന ചടങ്ങില്‍ ഛായാഗ്രാഹകനും സംവിധായകനുമായ സുജിത്ത് വാസുദേവാണ് റിലീസ് ചെയ്തത്.
നവാഗതനായ സജി കെ. പിള്ള സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടീന ഭാട്യയാണ് നായികയാകുന്നത്. ട്രയാത്തലന്‍ ചാമ്പ്യന്‍ ബിനീഷ് തോമസ്, അലാനി, ബിജു വര്‍ഗീസ്, വി.കെ. കൃഷ്ണകുമാര്‍, മായ കൃഷ്ണകുമാര്‍, നൗഫല്‍ ഖാന്, ലേഖ ഭാട്യ, വിജയന് ഏങ്ങണ്ടിയൂര്‍, അനീഷ് മാത്യു എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ചിത്രീകരണം അടുത്ത ദിവസങ്ങളില്‍ ആരംഭിക്കും.
മാര്‍ക്ക്സ് പ്രൊഡക്ഷന്‍സിന്റെ ബാനറി മായ കൃഷ്ണകുമാര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹകന് രതീഷ് മംഗലത്താണ്. തിരക്കഥ എന്‍ ആര് സുരേഷ് ബാബു, പശ്ചാത്തലസംഗീതം കിളിമാനൂര്‍ രാമവര്‍മ്മ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ലേഖ ഭാട്യ, കല വിനീഷ് കണ്ണന്, ചമയം ദൃശ്യ, ഡിസൈന്‍സ് ആനന്ദ് പി എസ്, പിആര്‍ഒ അജയ് തുണ്ടത്തില്‍.
Recent Comments