‘തന്റെ സിനിമയ്ക്ക് താരങ്ങളെയൊന്നും വേണ്ടെന്നാണ് രാജേഷ് മാധവന് എന്നോട് പറഞ്ഞത്. ഒരു തനി പാലക്കാടന്‍ ഗ്രാമത്തില്‍ നടക്കുന്ന കഥയാണ്. പാലക്കാട് തന്നെയുള്ള കുറച്ച് ആളുകളെ ഇതിനുവേണ്ടി കണ്ടെത്താമെന്നാണ് അദ്ദേഹം പറഞ്ഞത്. രാജേഷ് മാധവന് അക്കാര്യത്തില്‍ ഏറെ ആത്മവിശ്വാസമുള്ള ഒരു കാസ്റ്റിംഗ് ഡയറക്ടര്‍ കൂടിയാണ്. ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തില്‍ കുഞ്ചാക്കോബോബന് മാത്രമാണ് താരമായിട്ടുള്ളത്. മറ്റുള്ളവരെല്ലാം പുതുമുഖങ്ങളാണ്. അവരെയെല്ലാം കണ്ടെത്തിയത് രാജേഷ് മാധവനാണ്. ഇപ്പോള്‍ അദ്ദേഹം അഭിനയിക്കുന്ന തിരക്കിലാണ്. ചെറുവത്തൂരില്‍ ചിത്രീകരണം പുരോഗമിക്കുന്ന മദനോത്സവം എന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമ്മൂടിനൊപ്പം ഒരു പ്രധാന വേഷം ചെയ്യുന്നത് രാജേഷാണ്. രതീഷ് ബാലകൃഷ്ണന് പൊതുവാള് നിര്‍മ്മിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായകനും അദ്ദേഹമാണ്. അതുകഴിഞ്ഞ് എത്തിയിട്ടുവേണം കാസ്റ്റിംഗിലേയ്ക്ക് കടക്കാന്‍. ഏതായാലും ചിത്രത്തിന്റെ ഷൂട്ടിംഗ് മാര്‍ച്ച് അവസാനത്തോടെ പാലക്കാട് ആരംഭിക്കും. സബിന്‍ ഉരളിക്കണ്ടിയാണ് ഛായാഗ്രാഹകന്‍.’ പെണ്ണും പൊറാട്ടും എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയായ സന്തോഷ് ടി. കുരുവിള കാന്‍ ചാനലിനോട് പറഞ്ഞു.
ഖത്തറിലെ ബിസിനസ് തിരക്കുകള്‍ക്കിടയില്‍നിന്ന് സന്തോഷ് കുരുവിള ഇന്നലെയാണ് കേരളത്തില്‍ എത്തിയത്. നാളെ ഡെല്‍ഹിയിലേയ്ക്ക് മടങ്ങും. അവിടെയൊരു ബിസിനസ് മീറ്റുണ്ട്. അതിനുശേഷം വീണ്ടും ഖത്തറിലേയ്ക്ക്. ജനുവരിയില്‍ മടങ്ങിയെത്തും.
മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തില്‍ ശ്രദ്ധേയമായൊരു വേഷം ചെയ്തുകൊണ്ടാണ് രാജേഷ് മാധവന് മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. മഹേഷിന്റെ പ്രതികാരം, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്, ന്നാ താന്‍ കേസ് കൊട് തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ അഭിനയിക്കുകമാത്രമല്ല അതില്‍ സംവിധാന സഹായിയായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. രാജേഷ് മാധവന് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രംകൂടിയാണ് പെണ്ണും പൊറാട്ടും.
Recent Comments