മലയാളിയായ സൗമ്യ മേനോന്റെ ഏറ്റവും പുതിയ തെലുങ്ക് ചിത്രമായ ‘ലെഹരായി’ ഡിസംബര്‍ 9 ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും. തെലുങ്ക് താരം രഞ്ജിത്താണ് നായകന്. എസ്.എല്‍.എസ് മൂവീസിന്റെ ബാനറില്‍ ബേക്കേം വേണുഗോപാല്‍, മഡ്ഡിറെഡ്ഢി ശ്രീനിവാസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് രാമകൃഷ്ണ പരമഹംസയാണ്.
പറുചുരി നരേഷാണ് തിരക്കഥാകൃത്ത്. രാമജോഗൈ ശാസ്ത്രി, കാസര്‍ള ശ്യാം, ശ്രീമണി, ഉമ മഹേഷ്, പാണ്ടു തനൈരു എന്നിവരുടെ വരികള്‍ക്ക് സംഗീതം നല്ക്കുന്നത് ഗാന്റടി കൃഷ്ണയാണ്. എം.എന്‍ ബാല്‍റെഡ്ഡിയാണ് ചിത്രത്തിന്റെ ക്യാമറ നിര്‍വ്വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് പ്രാവിന് പുടി, കൊറിയോഗ്രാഫര്‍സ് അജയ് സായി, വെങ്കട്ട് ദീപ്. വാര്‍ത്താപ്രചരണം പി. ശിവപ്രസാദ്.
Recent Comments