സിംഗപ്പൂരില്‍ നടന്ന ഏഷ്യന്‍ അക്കാദമി അവാര്‍ഡ് ചടങ്ങില്‍ മികച്ച സംവിധായകനുള്ള പുരസ്കാരം നേടിയത് ബേസില്‍ ജോസഫ് ആയിരുന്നു. മിന്നല്‍ മുരളി എന്ന സിനിമയെ മുന്‍നിര്‍ത്തിയാണ് ഈ പുരസ്കാരം അദ്ദേഹത്തെ തേടിയെത്തിയത്.
ടൊവിനോ തോമസ് നായകനായി അഭിനയിക്കുന്ന അജയന്റെ രണ്ടാം മോഷണം എന്ന സിനിമയുടെ സെറ്റില്‍ നിന്നാണ് ബേസില്‍ അവാര്‍ഡ് സ്വീകരിക്കാന്‍ സിങ്കപൂരിലേക്ക് പോയത്. പുരസ്ക്കാര നേട്ടത്തിന് ശേഷം സെറ്റില്‍ തിരിച്ചെത്തിയ ബേസിലിനെ കേക്ക് മുറിച്ചാണ് അണിയറപ്രവര്‍ത്തകര്‍ അനുമോദിച്ചത്.
ടൊവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ജിതിന് ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അജയന്റെ രണ്ടാം മോഷണം’. ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബേസില്‍ ജോസഫാണ്. ആറ് ഭാഷകളിലായിട്ടാണ് ചിത്രം ഒരുങ്ങുന്നത്. സിനിമയുടെ സെക്കന്റ് ഷെഡ്യൂള്‍ നിലവില്‍ ചെറുവത്തൂരില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
ടൊവിനോ ആദ്യമായി മൂന്ന് വേഷങ്ങളില്‍ എത്തുന്ന സിനിമ കൂടിയാണിത്. തെന്നിന്ത്യന്‍ താരം കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. പൂര്‍ണമായും ത്രീഡിയില്‍ ഒരുക്കുന്ന ചിത്രം ആക്ഷനും അഡ്വഞ്ചറിനും ഒരേപോലെ പ്രാധാന്യമുണ്ട്.
Recent Comments