ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷ വാര്‍ത്ത പുറത്തു വിട്ട് സംവിധായകന് അറ്റ്ലി. കല്യാണം കഴിഞ്ഞ് 8 വര്‍ഷങ്ങള്‍ക്കു ശേഷം താന്‍ അച്ഛനാകാന്‍ പോകുന്നെവെന്നുള്ള സന്തോഷവാര്‍ത്തയാണ് അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. ‘ജീവിതത്തില്‍ അത്ഭുതങ്ങള്‍ സംഭവിക്കാന്‍ ചിലപ്പോള്‍ ഒരുപാട് നാളുകള്‍ വേണ്ടിവരും. പക്ഷെ ഇപ്പോള്‍ ജീവിതത്തിലെ ഏറ്റവും സന്തോഷമേറിയ നിമിഷത്തില്‍ കൂടി കടന്നുപോകുകയാണ്.’ ഭാര്യ പ്രിയ ഗര്‍ഭിണിയായ വിവരം അറിയിച്ച് അറ്റ്ലി ട്വീറ്റ് ചെയ്തു. തങ്ങളുടെ ഈ സന്തോഷത്തില്‍ എല്ലാവരുടെയും അനുഗ്രഹം ഉണ്ടാകണമെന്നും അറ്റ്ലിയും പ്രിയയും അറിയിച്ചു.
Happy to announce that we are pregnant need all your blessing and love ????
Wit love
Atlee & @priyaatleePc by @mommyshotsbyamrita pic.twitter.com/9br2K6ts77
— atlee (@Atlee_dir) December 16, 2022
നീണ്ട കാലത്തെ പ്രണയത്തിനൊടുവില്‍ 2014 ലായിരുന്നു അറ്റ്ലി-കൃഷ്ണപ്രിയ വിവാഹം. 2019 ല്‍ തമിഴില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം അറ്റ്ലി സംവിധാനം ചെയ്ത ബിഗില്‍ ആയിരുന്നു. വിജയ് ആയിരുന്നു നായകന്.
ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്ലി ആദ്യമായി സംവിധാനം ചെയ്യുന്ന ഹോളിവുഡ് ചിത്രം ജവാന് അടുത്തവര്‍ഷം ജൂണ്‍ 2 ന് റിലീസ് ചെയ്യുമെന്ന് നേരത്തെ അറിയിച്ചിരുന്നു
Recent Comments