ഒരു മെക്സിക്കന്‍ അപാരത, ദി ഗാംബ്ലര്‍ എന്നീ ചിത്രങ്ങളുടെ സംവിധായകന് ടോം ഇമ്മട്ടി ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് ‘ഈശോയും കള്ളനും’. നവാഗതനായ കിഷോര്‍ ക്രിസ്റ്റഫര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. സംവിധായകന് തന്നെ കഥയെഴുതി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രം മിറര്‍ റോക് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുരേഷ് ഗോപുവാണ് നിര്‍മ്മിക്കുന്നത്. മാറ്റിനി ലൈവാണ് സഹനിര്‍മ്മാണം. ടോം ഇമ്മട്ടിയെ കൂടാതെ പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിക്കുന്നത് നിനോയ് വര്‍ഗീസാണ്. വാര്‍ത്ത പ്രചാരണം പി.ശിവപ്രസാദ്.
ധ്രുവത്തിലെ മമ്മൂക്കയെ പെട്ടെന്ന് ഓർത്തെടുക്കാൻ കഴിയുന്നത്
Recent Comments